Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര...

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​; പു​സ്ത​കം വാ​ങ്ങാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ വൗ​ച്ച​റു​ക​ൾ

text_fields
bookmark_border
Sharjah International Book fest
cancel

ഷാ​ർ​ജ: 42ാമ​ത് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള​യി​ൽ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി പു​സ്ത​കം വാ​ങ്ങു​ന്ന​തി​നാ​യി വൗ​ച്ച​റു​ക​ൾ ന​ൽ​കു​ന്നു.

ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി അ​ധ്യ​ക്ഷ ശൈ​ഖ ബു​ദൂ​ർ ബി​ൻ​ത് സു​ൽ​ത്താ​ൻ അ​ൽ ഖാ​സി​മി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ ​വൗ​ച്ച​റു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്.

മേ​ള​യി​ൽ പ​​ങ്കെ​ടു​ത്ത്​​ പ്ര​സാ​ധ​ക​രി​ൽ നി​ന്നും ഏ​റ്റ​വും പ്രി​യ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ സ്വ​ന്ത​മാ​ക്കി അ​വ​രു​ടെ സ്വ​ന്തം ലൈ​ബ്ര​റി​ക​ൾ മി​ക​ച്ച​താ​ക്കു​ന്ന​തി​നു​ള്ള അ​വ​സ​ര​മാ​ണ്​ ഒ​രു​ക്കു​ന്ന​ത്.

വി​ജ്ഞാ​നാ​ധി​ഷ്‌​ഠി​ത സ​മൂ​ഹ​ത്തെ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നാ​യി വാ​യ​ന​യു​ടെ പ്രാ​ധാ​ന്യം, കു​ട്ടി​ക​ളു​ടെ ഭാ​വി​യി​ൽ അ​ത് ചെ​ലു​ത്തു​ന്ന സ്വാ​ധീ​നം, രാ​ജ്യ​ത്തി​ന്‍റെ അ​ഭി​ലാ​ഷ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ൽ അ​വ​രു​ടെ പ​ങ്ക് എ​ന്നി​വ​യെ​ക്കു​റി​ച്ച് കു​ട്ടി​ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യാ​ണ് അ​തോ​റി​റ്റി ഇ​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്. ന​വം​ബ​ർ 12 വ​രെ തു​ട​രു​ന്ന ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ൽ അ​റ​ബ്, വി​ദേ​ശ പ്ര​സാ​ധ​ക​രി​ൽ​നി​ന്നാ​യി 15 ല​ക്ഷ​ത്തോ​ളം പു​സ്ത​ക​ങ്ങ​ളാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. 69 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ്ര​മു​ഖ അ​തി​ഥി​ക​ൾ ന​യി​ക്കു​ന്ന 1700 ഇ​വ​ന്‍റു​ക​ളാ​ണ്​ ഇ​ത്ത​വ​ണ പു​സ്ത​കോ​ത്സ​വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്.

12 ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന മേ​ള നി​ർ​മാ​താ​ക്ക​ൾ, ക​ലാ​കാ​ര​ന്മാ​ർ, പ്ര​ചോ​ദി​ത​രാ​യ മു​ഖ​ങ്ങ​ൾ തു​ട​ങ്ങി​വ​ർ ഒ​രു​മി​ച്ചു കൂ​ടു​ന്ന വേ​ദി​കൂ​ടി​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vouchersSharjah International Book Fest
News Summary - Sharjah International Book Fair; Free vouchers for students to purchase books
Next Story