പുസ്തക പ്രകാശനം
text_fieldsകമാൽ വരദൂർ എഴുതിയ `ബോൻജൂർ പാരീസ്' യാത്രാവിവരണ ഗ്രന്ഥം ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദിൻ കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കര എന്നിവർക്ക് നൽകി പ്രകാശനം ചെയ്യുന്നു
ബോൻജൂർ പാരീസ്
ഷാർജ: പത്രപ്രവർത്തകൻ കമാൽ വരദൂർ പാരിസ് ചരിത്ര നഗരത്തിലൂടെ നടത്തിയ കായിക യാത്രാവിവരണം ‘ബോൻജുർ പാരീസ്’ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശിതമായി.
റീജൻസി ഗ്രൂപ് തലവൻ ഷംസുദ്ദീൻ ബിൻ മൊഹിയുദ്ദിൻ ആദ്യ കോപ്പി കോഴിക്കോട് നഗരസഭ മേയർ ഡോ. ബിന ഫിലിപ്പിനും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസാർ തളങ്കരക്കും കൈമാറി.
ദുബൈ കെ.എം.സി.സി പ്രസിഡന്റ് ഡോ. അൻവർ അമീൻ, ഷാർജ കെ.എം.സി.സി പ്രസിഡന്റ് ഹാഷിം നുഞ്ഞേരി, ലിപി അക്ബർ, പ്രശസ്ത ഫുട്ബാൾ സംഘാടകൻ ഷരീഫ് ചിറക്കൽ, കോഴിക്കോട് ജില്ല കെ.എം.സി.സി പ്രസിഡന്റ് കെ.പി. മുഹമ്മദ് പേരോട്, ചന്ദ്രിക കോഴിക്കോട് യൂനിറ്റ് റെസി. മാനേജർ മുനീബ് ഹസൻ എന്നിവർ സംസാരിച്ചു.
ശലഭ ചിറകുകൾ
ഷാർജ: സുഹറ പാറക്കൽ എഴുതിയ ‘ശലഭ ചിറകുകൾ’ എന്ന ഓർമക്കുറിപ്പ് ഷാർജ രാജ്യാന്തര പുസ്തകമേളയുടെ റൈറ്റേഴ്സ് ഫോറത്തിൽ പ്രകാശനം ചെയ്തു. എഴുത്തുകാരി ഇന്ദുലേഖ സുഹറ പാറക്കലിന്റെ മകൻ മുഹമ്മദ് ഫാഹിമിന് പുസ്തകം നൽകിയതാണ് പ്രകാശനം നിർവഹിച്ചത്. ഹരിതം ബുക്സ് ഡയറക്ടർ പ്രതാപൻ തായാട്ട് പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരായ അബ്ദിയ ഷഫീന, ജെനി പോൾ ഷഹനാസ്, ഖാലിദ് ബക്കർ, ഷെബീന നജീബ് എന്നിവർ ആശംസ അറിയിച്ചു.
സുഹറ പാറക്കൽ എഴുതിയ ‘ശലഭ ചിറകുകൾ’ എന്ന ഓർമക്കുറിപ്പ് ഇന്ദുലേഖ സുഹറ പാറക്കലിന്റെ മകൻ മുഹമ്മദ് ഫാഹിമിന് നൽകി പ്രകാശനം ചെയ്യുന്നു
കാർ വണ്ട്
ഷാർജ: ബെന്നി ജോസ് ബംഗാഡിയുടെ ‘കാർ വണ്ട്’ എന്ന ബാല കവിതസമാഹാരം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു.
മഹാത്മ ഗാന്ധി കൾചറൽ ഫോറം പുസ്തക ശാലയിൽ നടന്ന ചടങ്ങിൽ അബ്ദുല്ല ബിൻ ഗസൻ പുസ്തകം എഴുത്തുകാരി മുംതാസ് ടീച്ചർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. പി.ആർ. പ്രകാശ് അവതാരകനായ ചടങ്ങിൽ പ്രദീപ് നെന്മാറ, പ്രഭാകരൻ പന്ത്രോളി, അഡ്വ. ഫരീദ്, ജെനി പോൾ എന്നിവർ ആശംസകൾ നേർന്നു.
ബെന്നി ജോസ് ബംഗാഡിയുടെ ‘കാർ വണ്ട്’ അബ്ദുല്ല ബിൻ ഗസൻ പ്രകാശനം ചെയ്യുന്നു
ഖുദ്സിന്റെ ചരിത്രം, ആനന്ദത്തിന്റെ ആൽകമി
ഷാര്‍ജ: ഫലസ്തീനിലെ ഖുദ്സിന്റെ ആധികാരിക ചരിത്രം കൈരളിക്ക് പരിചയപ്പെടുത്താനായി പ്രമുഖ ഗ്രന്ഥകാരനും പ്രഭാഷകനുമായ എം.എം. അക്ബര്‍ രചിച്ച ‘ഖുദ്സിന്റെ ചരിത്രം’ എന്ന പുസ്തകം ഷാര്‍ജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാര്‍ജയിലെ പ്രശസ്ത അഭിഭാഷകൻ അഡ്വ. അബ്ദുല്‍ കരീം ഷാര്‍ജ, മദീന ഗ്രൂപ് എം.ഡി. പൊയില്‍ അഷ്റഫിന് നല്‍കിയാണ് പ്രകാശനം നിർവഹിച്ചത്.
ഇമാം ഗസ്സാലിയുടെ ‘ആനന്ദത്തിന്റെ ആൽകെമി’ എന്ന പുസ്തകം കാലിക്കറ്റ് യൂനിവേഴ്സിറ്റി മുൻ രജിസ്ട്രാർ ഡോ. പി.പി. മുഹമ്മദ് ഹുസൈൻ ഫുജൈറക്ക് നൽകി പ്രകാശനം ചെയ്യുന്നു
എന്‍.എം. അക്ബര്‍ഷ വൈക്കം പുസ്തകം സദസ്സിന് പരിചയപ്പെടുത്തി. ഇമാം ഗസ്സാലി അറബിയില്‍ രചിച്ച പ്രശസ്തമായ ‘കീമിയാഉസ്സആദ’ എന്ന പ്രശസ്തമായ ഗ്രന്ഥം ഡോ. മിശാല്‍ സലീം മലയാളത്തില്‍ മൊഴിമാറ്റം നടത്തി ‘ആനന്ദത്തിന്റെ ആല്‍ക്കമി’ എന്ന പേരില്‍ പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ പ്രകാശനം കാലിക്കറ്റ് യൂനിവേഴ്സിറ്റി മുന്‍ രജിസ്ട്രാര്‍ ഡോ. പി.പി. മുഹമ്മദ് പി.എ. ഹുസൈൻ ഫുജൈറക്ക് നല്കി നിര്‍വഹിച്ചു.
എം.എം. അക്ബര്‍ രചിച്ച ‘ഖുദ്സിന്റെ ചരിത്രം’ എന്ന പുസ്തകം പ്രശസ്ത അഭിഭാഷകൻ അഡ്വ. അബ്ദുല്‍ കരീം മദീന ഗ്രൂപ് എം.ഡി. പൊയില്‍ അഷ്റഫിന് നല്കി പ്രകാശനം ചെയ്യുന്നു
റഫീഖ് ഏറവറാംകുന്ന് പുസ്തകപരിചയം നടത്തി. ഖിസൈസ് ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് മൗലവി ഹുസൈന് കക്കാട് നേതൃത്വം നല്കി. വിവിധ ഇസ്ലാഹി സെന്റര്‍ ഭാരവാഹികള്‍ ആശംസ അര്‍പ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

