പുസ്തക പ്രകാശനം
text_fieldsസബീഖ ഫൈസലിന്റെ പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു
ആകാശം പോലെ, ചിത്രശലഭം
ഷാർജ: സബീഖ ഫൈസലിന്റെ ആകാശം പോലെ, ചിത്രശലഭം എന്നീ പുസ്തകങ്ങൾ ഷാർജ രാജ്യാന്തര പുസ്തകോത്സവത്തിൽ പ്രകാശിതമായി. ഗ്രീൻ ബൂക്സ് പുറത്തിറക്കുന്ന ആകാശം പോലെ എന്ന കവിത സമാഹാരം എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ കെ.എം. അബ്ബാസ് പുന്നക്കൻ മുഹമ്മദലിക്ക് നൽകിയും ഗൂസ്ബറി ബുക്സ് പുറത്തിറക്കുന്ന ചിത്രശലഭങ്ങൾ എന്ന കഥ സമാഹാരം കവി കുഴൂർ വിത്സൻ ചേറ്റുവ അസോസിയേഷൻ പ്രതിനിധി നിസാം ചേറ്റുവക്ക് നൽകിയും പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ കവി കമറുദ്ദീൻ ആമയം, ഗ്രീൻ ബുക്സ് മാനേജിങ് എഡിറ്റർ ഡോ. ശോഭ, പ്രസന്നൻ ധർമപാലൻ, സ്മിത നെരവത്ത്, സക്കീർ ഹുസൈൻ, റാസിഖ് ചേറ്റുവ, അബ്ദുല്ലക്കുട്ടി ചേറ്റുവ, നൗഫൽ ചേറ്റുവ എന്നിവർ സംസാരിച്ചു.
മെയ്ഡ് ഫോര്‍ ലൗ
ഷാര്‍ജ: തഹാനി ഹാഷിറിന്റെ മൂന്നാമത്തെ കവിതാസമാഹാരം ‘മെയ്ഡ് ഫോര്‍ ലൗ’ ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ പ്രകാശനം ചെയ്തു. കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ മീഡിയ വണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ നാസറിന് നല്കി പ്രകാശനം നിര്‍വഹിച്ചു.
തഹാനി ഹാഷിറിന്റെ മൂന്നാമത്തെ കവിതാസമാഹാരം ‘മെയ്ഡ് ഫോര്‍ ലൗ’ കവിയും മുന്‍ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാര്‍ മീഡിയ വണ്‍ മിഡിലീസ്റ്റ് എഡിറ്റോറിയല്‍ മേധാവി എം.സി.എ. നാസറിന് നല്കി പ്രകാശനം ചെയ്യുന്നു
നടി മീര നന്ദന് മുഖ്യാതിഥിയായി. ശ്രുതി ബാബു പുസ്തക പരിചയം നടത്തി. ഷാര്‍ജ ബുക്ക് അതോറിറ്റി എക്സ്റ്റേണല്‍ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹന്‍കുമാര്‍, ആര്.ജെ വൈശാഖ്, ലിപി അക്ബര്‍, അധ്യാപികമാരായ മാധവി ഗിരീഷ് ബാബു, ഗേര്‍ളി കുര്യന് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു.
ഇംഗ്ലീഷ് ഭാഷയിലെഴുതിയ 60 കവിതകളുടെ സമാഹാരമാണ് ‘മെയ്ഡ് ഫോര്‍ ലൗ’. ലിപി പബ്ലിക്കേഷന്‍സ് ആണ് പ്രസാധകര്. കൊല്ലം സ്വദേശിനിയായ തഹാനി ഹാഷിര്‍ ഷാര്‍ജ അവര്‍ ഓണ്‍ ഇംഗ്ലീഷ് ഹൈസ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. 2018ലായിരുന്നു ആദ്യ പുസ്തകം പുറത്തിറങ്ങിയത്.
വ്യൂ വൺസ്, മകളേ നിനക്കായ്, പെണ്ണവൾ
ഷാർജ: ഷബീന നജീബിന്റെ മൂന്ന് പുസ്തകങ്ങൾ ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. കഥാസമാഹാരം `വ്യൂ വൺസ്', കവിത സമാഹാരം `മകളേ നിനക്കായ്', മഹാകവിത `പെണ്ണവൾ' എന്നിവയാണ് മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ കെ.എം. അബ്ബാസ് പ്രകാശനം ചെയ്തത്.
ഷബീന നജീബിന്റെ മൂന്ന് പുസ്തകങ്ങൾ പ്രകാശനം ചെയ്യുന്നു
സഹോദരങ്ങളായ നൗഷാദ്, സജീർ, സുമിയ സലീം എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. മുതിർന്ന എഴുത്തുകാരനും പ്രഭാഷകനുമായ ബഷീർ തിക്കോടി മുഖ്യാതിഥിയായിരുന്നു. ജാസ്മിൻ അമ്പലത്തിനകത്ത്, കെ.എൽ.പി ഹാരിസ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഹരിതം ബുക്സാണ് പ്രസാധകർ. പ്രതാപൻ തായാട്ട് സംസാരിച്ചു.
ബ്രൂയിസസ്
ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയിൽ സൂര്യ കൃഷ്ണമൂർത്തിയുടെ `ബ്രൂയിസസ്' മുൻ ചീഫ് സെക്രട്ടറി ജയകുമാർ ഐ.എ.എസ് പ്രകാശനം ചെയ്തു. ചിരന്തന സ്റ്റാളിൽ നടന്ന ചടങ്ങിൽ പുന്നക്കൻ മുഹമ്മദലി അധ്യക്ഷതവഹിച്ചു. ബുക് എൻ പ്രിന്റ് ഡയറക്ടർ സിദ്ദീഖ് കുറ്റിക്കാട്ടൂർ, അർഷദ് ബത്തേരി മുഷ്താഖ് ടി.പി, മുനീബ് മുഹമ്മദലി എന്നിവർ സംബന്ധിച്ചു.
സൂര്യ കൃഷ്ണമൂർത്തിയുടെ `ബ്രൂയിസസ്' മുൻ ചീഫ് സെക്രട്ടറി ജയകുമാർ ഐ.എ.എസ് പ്രകാശനം ചെയ്യുന്നു
വിജയമന്ത്രങ്ങള്‍
ഷാര്‍ജ: പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയമന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടന്നു. റൈറ്റേഴ്സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ ആണ് പുസ്തകം പ്രകാശനം ചെയ്തത്. ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ അക്കാദമിയായ എന്‍.വി.ബി.എസ് കോ ഫൗണ്ടറും സി.ഇ.ഒയുമായ ബേനസീര്‍ മനോജ് പുസ്തകം ഏറ്റുവാങ്ങി.
പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ `വിജയമന്ത്രങ്ങള്‍' എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം സഫാരി ഗ്രൂപ് മാനേജിങ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍ നിർവഹിക്കുന്നു
എന്‍.വി.ബി.എസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍, പ്രമുഖ സാമൂഹിക പ്രവര്ത്തകന് അഷ്റഫ് താമരശ്ശേരി, മീഡിയ വണ്‍ മിഡില്‍ ഈസ്റ്റ് എഡിറ്റോറിയൽ ഹെഡ് എം.സി.എ. നാസര്‍, ബന്ന ചേന്ദമംഗല്ലൂര്‍ എന്നിവര്‍ സംസാരിച്ചു. ചാക്കോ ഊളക്കാടന്‍, ലിപി അക്ബര്‍, ഷാജി, ഹബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
വിവിധ് മെമ്മറി
ഷാർജ: പെർഫോമിങ് ആർട്സ് അക്കാദമി മ്യൂസിക്കൽ തിയറ്റർ വിദ്യാർഥിനി നൂറ നുജും നിയാസിന്റെ സൈകതം ബുക്സ് പ്രസിദ്ധീകരിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘വിവിധ് മെമ്മറി’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ പെർഫോമിങ് ആർട്സ് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫസർ പീറ്റർ ബാർലോ ആർട്സ് അക്കാദമിയിലെ വോക്കോളജിസ്റ്റ് കാത്ലീൻ ബെല്ലിന് നൽകി പ്രകാശനം ചെയ്തു.
നൂറ നുജും നിയാസിന്റെ ഇംഗ്ലീഷ് കവിത സമാഹാരം ‘വിവിധ് മെമ്മറി’ പെർഫോമിങ് ആർട്സ് അക്കാദമി എക്സിക്യൂട്ടിവ് ഡയറക്ടർ പ്രഫസർ പെർ ബാർലോ ആർട്സ് അക്കാദമിയിലെ വോക്കോളജിസ്റ്റ് കാത്ലീൻ ബെല്ലിന് നൽകി പ്രകാശനം ചെയ്യുന്നു
എഴുത്തുകാരായ ചന്ദ്രമ ദേശ്മുഖ്, പി.കെ. അനിൽ കുമാർ എന്നിവർ സംസാരിച്ചു. മൊറോക്കോയിൽ നിന്നുള്ള മഹാ എൽഹത്താഫ് അവതാരകയായി. നുജും നിയാസ്, സോണിയ നിയാസ്, സംഗീത ജസ്റ്റിൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
ദൈവത്തിന്റെ താക്കോല്‍
സബ്ന നസീറിന്റെ ‘ദൈവത്തിന്റെ താക്കോല്‍’ കവി കുഴൂര്‍ വിത്സണ് മാധ്യമ പ്രവര്ത്തകന് കെ.പി.കെ. വേങ്ങരക്ക് നല്കി പ്രകാശനം ചെയ്യുന്നു
ഷാര്‍ജ: എഴുത്തുകാരി സബ്ന നസീറിന്റെ പ്രഥമ നോവല്‍ ‘ദൈവത്തിന്റെ താക്കോല്‍' ഷാര്‍ജ രാജ്യാന്തര പുസ്തകമേളയില്‍ കവി കുഴൂര്‍ വിത്സണ് മാധ്യമ പ്രവര്ത്തകന് കെ.പി.കെ. വേങ്ങരക്ക് നല്കി പ്രകാശനം ചെയ്തു. വെള്ളിയോടന്, രഘുനന്ദനന്, സബ്ന നസീര്‍, പ്രവീണ്‍ പാലക്കീല്‍ എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

