Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​വി​ടെ റോ​ബോ​ട്ടാ​ണ്​...

ഇ​വി​ടെ റോ​ബോ​ട്ടാ​ണ്​ താ​രം

text_fields
bookmark_border
ഇ​വി​ടെ റോ​ബോ​ട്ടാ​ണ്​ താ​രം
cancel

പു​സ്ത​കോ​ൽ​സ​വ ന​ഗ​രി​യി​ൽ സ​ജ്ജീ​ക​രി​ച്ച പ​വ​ലി​യ​നു​ക​ളി​ൽ സ​ന്ദ​ർ​ശ​ക​രോ​ട്​ സം​സാ​രി​ക്കു​ന്ന​ത്​ സ്റ്റാ​ൾ ചു​മ​ത​ല​യു​ള്ള​വ​രും വ​ള​ണ്ടി​യ​ർ​മാ​രു​മൊ​ക്കെ​യാ​ണ്. എ​ന്നാ​ൽ അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യ ‘ട്ര​ന്‍റ്​​സ്​ റി​സ​ർ​ച്ച്​ ആ​ൻ​ഡ്​ അ​ഡ്വൈ​സ​റി’ ഗ്രൂ​പ്പി​ന്‍റെ പ​വ​ലി​യ​നി​ൽ എ​ത്തി​യാ​ൽ സ​ന്ദ​ർ​ശ​ക​രെ സ്വീ​ക​രി​ക്കു​ന്ന​ത്​ മ​നോ​ഹ​ര​മാ​യ ഒ​രു റോ​ബോ​ട്ടാ​ണ്. സ​ന്ദ​ർ​ശ​ക​നെ സ്വാ​ഗ​തം ചെ​യ്തു​കൊ​ണ്ട്​ സം​സാ​രം തു​ട​ങ്ങു​ന്ന റോ​ബോ​ട്ട്​ ട്ര​ന്‍റി​നെ കു​റി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക്​ ഉ​ത്ത​രം ന​ൽ​കും. മാ​ത്ര​മ​ല്ല റോ​ബോ​ട്ടി​ന്‍റെ മു​ന്നി​ലെ കാമ​റ​യി​ൽ സ​ന്ദ​ർ​ശ​ക​ന്‍റെ ഫോ​ട്ടോ​യും വീ​ഡി​യോ​യും പ​ക​ർ​ത്തി മെ​യി​ലി​ലേ​ക്കും ഫോ​ണി​ലേ​ക്കും അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്യും.

വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ട്രെ​ന്‍റി​ന്‍റെ എ​ല്ലാ പ്ര​ദ​ർ​ശ​ന പ​വ​ലി​യ​നു​ക​ളി​ലും റോ​ബോ​ട്ട്​ നി​ത്യ സാ​ന്നി​ധ്യ​മാ​ണ്. ഇം​ഗ്ലീ​ഷി​ൽ ട്ര​ന്‍റി​നെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ, സ്ഥാ​പ​ന​ത്തി​ന്‍റെ ല​ക്ഷ്യം, സ്ഥാ​പ​ക​നെ കു​റി​ച്ച വി​വ​ര​ങ്ങ​ൾ എ​ല്ലാം റോ​ബോ​ട്ട്​ പ​റ​ഞ്ഞു​ത​രും. അ​ബൂ​ദ​ബി ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു സ്വ​ത​ന്ത്ര ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​ണ് ട്ര​ന്‍റ്. ഗ​വേ​ഷ​ണ​ത്തി​ലെ അ​ന്ത​ർ​ദേ​ശീ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ട്, വി​വി​ധ വി​ഷ​യ​ങ്ങ​ളെ ആ​ഴ​ത്തി​ൽ മ​ന​സ്സി​ലാ​ക്കു​ന്ന പ​ഠ​ന​ങ്ങ​ളാ​ണ്​ സ്ഥാ​പ​നം ന​ട​ത്തി​വ​രു​ന്ന​ത്.

ഗ​വേ​ഷ​ണ അ​നു​ഭ​വ​ങ്ങ​ളും വൈ​ദ​ഗ്ധ്യ​വും കൈ​മാ​റ്റം ചെ​യ്യു​ന്ന​തി​നാ​യി പ്ര​ഭാ​ഷ​ണ​ങ്ങ​ളും കോ​ൺ​ഫ​റ​ൻ​സു​ക​ളും സി​മ്പോ​സി​യ​ങ്ങ​ളും പ​തി​വാ​യി സം​ഘ​ടി​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. റോ​ബോ​ട്ടി​നോ​ട്​ സം​സാ​രി​ക്കാ​നും റോ​ബോ​ട്ട്​ പ​ക​ർ​ത്തി​യ ചി​ത്ര​ങ്ങ​ൾ ല​ഭി​ക്കാ​നും മാ​ത്ര​മ​ല്ല, ഗ​വേ​ഷ​ണ മേ​ഖ​ല​യി​ലെ പു​തി​യ വി​വ​ര​ങ്ങ​ള​റി​യാ​നും പ​വ​ലി​യ​ൻ സ​ന്ദ​ർ​ശ​നം ഉ​പ​ക​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah International Book Fair
News Summary - Sharjah International Book Fair
Next Story