ജി.സി.സിയിലെ ആദ്യ കാര്‍ബണ്‍ ന്യൂട്രല്‍ വിമാനത്താവളമായി ഷാര്‍ജ
text_fieldsഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനത്താവളം ജി.സി.സിയിലെ ആദ്യത്തെ കാര്‍ബണ്‍ ന്യൂട്രല്‍ വിമാനത്താവളമായി മാറി. ലെവല്‍ ത്രീ പ്ലസ് ന്യൂട്രാലിറ്റി അക്രഡിറ്റേഷന് നേടുന്ന മിഡില്‍ ഈസ്റ്റിലെ രണ്ടാമത്തെ വിമാനത്താവളമെന്ന ഖ്യാതിയും ഷാര്‍ജ സ്വന്തമാക്കി. ഒരു വര്‍ഷം മുഴുവന്‍ നെറ്റ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് ഉദ്ഗമനം പൂജ്യമാകുമ്പോള്‍ എയര്‍പോര്‍ട്സ് കൗണ്‍സില്‍ ഇൻറര്‍നാഷ്ണല്‍ (എ.സി.ഐ) നല്കുന്ന ബഹുമതിയാണിത്. പരിസ്ഥിതിക്ക് ഇണങ്ങുന്ന ഊര്ജ്ജസംവിധാനങ്ങളും വിമാനതാവളമേഖലയുടെ ഹരിതവത്കരണവുമാണ് ഈ നേട്ടത്തിലേക്കത്തെിച്ചതെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ചെയര്മാന് അലി സലിം അല്‍ മിദ്ഫ പറഞ്ഞു.
സുസ്ഥിര സംരംഭങ്ങള്‍ക്ക് നല്കിയ സംഭാവനകള്‍ക്ക് നിരവധി സ്ഥാപനങ്ങളാല്‍ ഷാര്‍ജ വിമാനത്താവളം വര്‍ഷങ്ങളായി അംഗീകരിക്കപ്പെട്ടിട്ടുണ്ട്. എ.സി.ഐ ഏഷ്യപസഫിക് ഗ്രീന്‍ എയര്‍പോര്‍ട്ട്സ് റെക്കഗ്നിഷന്‍ 2020 സില്‍വര്‍, ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയില്‍ നിന്നുള്ള 2019 ലെ ഷാര്‍ജ ഗ്രീന്‍ അവാര്‍ഡ്, അജ്മാന് ടൂറിസം വകുപ്പില്‍ നിന്നുള്ള ഹരിത സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് 2019 ലെ മോഡാമ അവാര്‍ഡ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.