Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജുവൈസയിലെ ഷാർജ ഇന്ത്യൻ...

ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്​കൂൾ ഇന്ന്​ പ്രവർത്തനം തുടങ്ങുന്നു

text_fields
bookmark_border
ജുവൈസയിലെ ഷാർജ ഇന്ത്യൻ സ്​കൂൾ ഇന്ന്​ പ്രവർത്തനം തുടങ്ങുന്നു
cancel

ദുബൈ:  ഷാർജ ഇന്ത്യൻ അസോസിയേഷ​​െൻറ നേതൃത്വത്തിൽ ജുവൈസയിൽ പണിതീർത്ത പുതിയ സ്​കൂളിൽ ഇന്ന്​ മുതൽ അധ്യയനം ആരംഭിക്കും. മലയാളികളുൾപ്പെടെ പ്രവാസി സമൂഹത്തെ ഹൃദയത്തോടു ചേർത്തുവെച്ച യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമി അനുവദിച്ച ഭൂമിയിൽ 10 ലക്ഷം ചതുരശ്ര അടി സ്​ഥലത്ത്​  5.70 കോടി ദിർഹം ചെലവിട്ടാണ്​ പുതിയ സ്​കൂൾ കെട്ടിടം ഉയർത്തിയത്​. കഴിഞ്ഞ വർഷം മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടം ഉദ്​ഘാടനം ചെയ്​തിരുന്നുവെങ്കിലും മന്ത്രാലയങ്ങളിൽ നിന്നുള്ള അനുമതികളും ചുറ്റുപാടുമുള്ള റോഡുകളും യാഥാർഥ്യമാവാൻ താമസമുണ്ടായി.

റോഡ്​ നിർമിക്കുകയും അനുമതികൾ നേടിയെടുക്കുകയും ചെയ്​ത ശേഷമാണ്​ എല്ലാ വിധ സജ്ജീകരണങ്ങളോടും കൂടി സ്​കൂൾ തുറന്നു കൊടുക്കുന്നത്​. 160 ക്ലാസ്​ മുറികൾ, 19 ലാംഗ്വേജ്​ റൂമുകൾ, ഏഴ്​ സയൻസ്​ ലാബുകൾ, ഏഴ്​ കമ്പ്യൂട്ടർ ലാബുകൾ, 16 ആക്​ടിവിറ്റി റൂമുകൾ, 11 സ്​റ്റാഫ്​ റൂമുകൾ, നാല്​ ക്ലിനിക്കുകൾ, രണ്ട്​ ലൈബ്രറികൾ, രണ്ട്​ ആഡിയോ വിഷ്വൽ റൂമുകൾ, മൾട്ടി പർപസ്​ ഒാ​ഡിറ്റോറിയം, കാൻറീൻ, കളി മൈതാനം, പ്രാർഥനാ ഹാൾ, ബുക്​ സ്​റ്റോർ തുടങ്ങി, പാർക്കിങ്​ ഗ്രൗണ്ട്​ തുടങ്ങി എല്ലാവിധ ആധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്​.  പുതിയ സ്​കൂളിൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിലായി 5600 ആൺകുട്ടികൾക്കാണ്​ പ്രവേശനം നൽകുക. ഗുബൈബ കാമ്പസിൽ നിലവിലുള്ള ആൺകുട്ടികളുടെ വിഭാഗം പൂർണമായും പുതിയ സ്​കൂളിലേക്ക്​ മാറും. സാധാരണക്കാരിൽ സാധാരണക്കാർക്കു പോലും താങ്ങാവുന്നത്ര മിതമായ ഫീസ്​ ഘടനയോടെ പ്രവർത്തിച്ചു വരുന്ന  സ്​കൂളിൽ കൂടുതൽ പെൺകുട്ടികൾക്ക്​ അവസരം നൽകാനുമാവും. 

ഇന്ന്​ രാവിലെ ജുവൈസ സ്​കൂളിൽ ആക്​ടിവിറ്റി ഡേ  ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ ഉദ്​ഘാടനം ചെയ്യും. അസോസിയേഷൻ പ്രസിഡൻറ്​ അഡ്വ. വൈ.എ. റഹീം അധ്യക്ഷത വഹിക്കും.  ഷാർജ ഇൻഡ്യൻ സ്​കൂൾ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ അരങ്ങേറും.   അടുത്ത ദിവിസം മുതൽ ആൺകുട്ടികളുടെ ക്ലാസുകൾ പൂർണ്ണമായും പുതിയ ക്യാമ്പസിലായിരിക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssharjah indian school
News Summary - sharjah indian school-uae-gulf news
Next Story