ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ വിദ്യാഭ്യാസ അവാർഡ് വിതരണം
text_fieldsഷാര്‍ജ: ഇക്കഴിഞ്ഞ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പൊതുപരീക്ഷയില്‍ ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളുകളില്‍നിന്ന് ഉന്നത വിജയം നേടിയ വിദ്യാർഥികള്‍ക്കുള്ള ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍റെ വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്‌തു. ചടങ്ങ് അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണന്‍ ഉദ്‌ഘാടനം ചെയ്‌തു. ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം, ജോ. ജനറല്‍ സെക്രട്ടറി അഡ്വ. എന്‍.ടി. അന്‍സാര്‍, ജോ. ട്രഷറര്‍ അനില്‍ലാല്‍ പുരുഷോത്തമന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങളായ അഭിലാഷ് രത്‌നാകരന്‍, റോയ് മാത്യു, ജാഫര്‍ കണ്ണാട്ട്, കെ.കെ. താലിബ്, അനില്‍ കുമാര്‍, പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, വിജിമോന്‍ ഇയ്യപ്പന്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ രാജീവ് മാധവന്‍, ഷിഫിന നസ്‌റുദ്ദീന്‍, ഹെഡ്‌മിസ്‌ട്രസ്‌മാരായ താജുന്നിസ ബഷീര്‍, ദീപ്‌തി മേരി ടോംസി എന്നിവര്‍ സംബന്ധിച്ചു.
സ്വര്‍ണ നാണയം, കാഷ് അവാര്‍ഡ്, മെഡലുകള്‍ എന്നിവയടങ്ങുന്ന അവാര്‍ഡുകള്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണന്‍റെ നേതൃത്വത്തില്‍ ഭാരവാഹികളും മാനേജിങ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് സമ്മാനിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂളിന്‍റെ ചരിത്രത്തിലാദ്യമായി പത്താം തരത്തില്‍ 99.6 ശതമാനം മാര്‍ക്ക് നേടി മുഹമ്മദ് നഷ്‌വനും 99.4 ശതമാനം മാര്‍ക്ക് നേടി നയന്‍ മനേഷും പ്ലസ്‌ടു കൊമേഴ്‌സില്‍ 98.8 ശതമാനം ശതമാനം മാര്‍ക്ക് നേടി ജെറിന്‍ ജോര്‍ജും സയന്‍സില്‍ 98.2 ശതമാനം മാര്‍ക്ക് നേടി അഭിനന്ദ് സ്‌മിതയുമാണ് ചരിത്ര വിജയം കരസ്ഥമാക്കിയത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

