Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ ഇന്ത്യൻ...

ഷാർജ ഇന്ത്യൻ അസോസിയേഷൻ: പുതിയ ഭരണ സമിതിക്ക് മുന്നിൽ കടമ്പകളേറെ

text_fields
bookmark_border
ഷാർജ ഇന്ത്യൻ അസോസിയേഷൻ: പുതിയ ഭരണ സമിതിക്ക് മുന്നിൽ കടമ്പകളേറെ
cancel

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ സെലക്ഷനിൽ അട്ടിമറി ജയം കൈവരിച്ച ഇ.പി. ജോൺസൺ നയിക്കുന്ന വിശാല ജനകീയ മുന്നണിക്ക് മുന്നിൽ കടമ്പകളേറെ. സ്​ഥാനം ഒഴിഞ്ഞ ഭരണ സമിതി അഭിമുഖികരിച്ച മെഡിക്കൽ ഇൻഷുറൻസ്​ പരാതികൾ മുതൽ പ്രത്യേക പരിചരണം ആവശ്യമുള്ള കുട്ടികൾക്കുള്ള സ്​കൂൾ വരെയുള്ള കാര്യങ്ങളിൽ ക്രിയാത്മകമായ ഇടപെടൽ അധികം വൈകാതെ തന്നെ ഭരണ സമിതി കൈകൊള്ളേണ്ടിവരും. അസോസിയേഷൻ അംഗങ്ങളിൽ നിന്നും ഷാർജയിലെ മലയാളി രക്ഷിതാക്കളിൽ നിന്നും ഈ കാര്യത്തിൽ മുൻ ഭരണസമിതി നേരിട്ട കടുത്ത എതിർപ്പാണ് വിശാല ജനകീയ മുന്നണിക്ക് വിജയപാത ഒരുക്കിയത്​. 

അസോസിയേഷൻ തെരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ മത്സരമാണ് ജനറൽ സെക്രട്ടറി സ്​ഥാനത്തേക്ക് മത്സരിച്ച അഡ്വ. വൈ.എ. റഹീമും അബ്ദുല്ല മല്ലച്ചേരിയും കാഴ്ച്ചവെച്ചത്. റഹീം വിജയത്തിലേക്കെന്ന്​ ചില പത്രങ്ങൾ വാർത്തയും നൽകി.  അർധരാത്രിയോടെയാണ് അഞ്ച് വോട്ടുകളുടെ ഭൂരിപക്ഷത്തിന് മല്ലച്ചേരി വിജയിച്ചതായ പ്രഖ്യാപനം വന്നത്. വിജയവിവരം ഗൾഫ്​മാധ്യമം ഇന്നലെ തന്നെ റിപ്പോർട്ട്​ ചെയ്​തിരുന്നു. 30 വർഷത്തിന് ശേഷമാണ് റഹീമില്ലാത്ത ഭരണ സമിതി അധികാരത്തിലേറുന്നത്. കഴിഞ്ഞ ഭരണസമിതിയിലെ ട്രഷററായിരുന്ന നാരായണൻ നായരെ 261വോട്ടി​​െൻറ വ്യത്യാസത്തിൽ തോൽപ്പിച്ചാണ്​ ഇ.പി.ജോൺസൺ പ്രസിഡൻറ്​ പദമേറുന്നത്​.

ട്രഷറർ സ്​ഥാനത്തേക്ക്​   147 വോട്ടിന്​ മുൻ ജനറൽ സെക്രട്ടറി കൂടിയായ കെ.ബാലകൃഷ്ണൻ ജയിച്ചു കയറി. 125 വോട്ടി​​െൻറ ഭൂരിപക്ഷമാണ്​ വൈസ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട എസ്​.എം.ജാബിറിന്​. ജോ. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ.സന്തോഷ് കെ.നായർക്ക് 189 വോട്ടി​​െൻറ ഭുരിപക്ഷമുണ്ട്.ജോ ട്രഷറർ ഷാജി ജോൺ 96 വോട്ടി​​െൻറ ഭുരിപക്ഷം നേടിയപ്പോൾ, ഓഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ട വി.കെ.പി. മുരളീധരൻ 243 വോട്ടി​​െൻറ ഭൂരിപക്ഷമാണ് നേടിയത്. മാനേജിങ് കമ്മിറ്റി അംഗങ്ങളായിഅബ്ദു മനാഫ്, ടി.പി. അബ്ദുൽ ജബ്ബാർ, ഏബ്രഹാം ചാക്കോ, അജയ് കുമാർ എസ്​.പിള്ള, എം.ഹരിലാൽ, പി.കെ. മുഹമ്മദ് ജാഫർ, മാധവൻ നായർ പാടി എന്നിവർ ജയിച്ചു. റഹീം വിഭാഗത്തി​​​െൻറ പാനലിൽ നിന്ന്​ ജയിച്ച ഏക സ്​ഥാനാർഥി മാധവൻ നായരാണ്​. 

മാസ്​ ഭാരവാഹിയായ അദ്ദേഹത്തിന്​ കാസർക്കോട്​ അംഗങ്ങളുടെ പിന്തുണയാണ്​ പിടിവള്ളിയായത്​. കോൺഗ്രസ്​, കെ.എം.സി.സി,യുവകലാസാഹിതി തുടങ്ങിയ സംഘടനകളുടെ സഹയാത്രികരാണ്​ വിശാല ജനകീയ മുന്നണിയുടെ സ്​ഥാനാർഥികളിൽ അധികപേരും. സെലക്​ഷ​​​െൻറ തുടക്കം മുതൽ  മറ്റു ചില സാമൂഹിക സാംസ്​കാരിക കൂട്ടായ്​മകൾ നൽകിയ മികച്ച പിന്തുണ കൂടിയായപ്പോൾ  വിശാല ജനകീയ മുന്നണി മിന്നുന്ന വിജയം സ്വന്തമാക്കുകയായിരുന്നു. യു.എ.ഇയിലെ കോൺഗ്രസ്​ അനുഭാവികളുടെ വികാരത്തിനു വിരുദ്ധമായി ആരുമായും സഖ്യം ചേരാൻ അനുമതി നൽകിയ നിലപാട്​ തെറ്റാണെന്ന്​ തെളിയിക്കുന്ന ഫലമാണ്​ ഷാർജയിലേതെന്ന്​ ഇൻകാസ്​ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലി അഭിപ്രായപ്പെട്ടു. 
പുതിയ ഭരണസമിതിയെ​ ദുബൈ കെ.എം.സി.സി അനുമോദിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsSharjah Indian Association
News Summary - Sharjah Indian Association
Next Story