പ്രളയബാധിത പ്രദേശങ്ങളിൽ സഹായവുമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ
text_fieldsഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രവർത്തകർ പ്രളയബാധിതസ്ഥലങ്ങളിൽ സഹായമെത്തിക്കുന്നു
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡൻറ് അഡ്വ. വൈ.എ. റഹീമിന്‍റെ നേതൃത്വത്തിലുള്ള മാനേജിങ് കമ്മിറ്റി സംഘം ഫുജൈറയിലെയും കൽബയിലെയും വെള്ളപ്പൊക്കബാധിത പ്രദേശങ്ങൾ സന്ദർശിച്ച് ദുരിതബാധിതർക്ക് സഹായമെത്തിച്ചു.
കുടുംബങ്ങൾക്ക് രണ്ടാഴ്ച മുതൽ ഒരുമാസംവരെ ആവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും അടങ്ങിയ കിറ്റുകളാണ് വിതരണം ചെയ്തത്. ഇതിന് പുറമെ 120 കിടക്കകൾ, ബെഡ്ഷീറ്റുകൾ, തലയിണകൾ, പുതപ്പുകൾ എന്നിവയും വിതരണം ചെയ്തു. അവശ്യവസ്തുക്കളുടെ വിതരണം അടുത്ത ആഴ്ചയിലും ഉണ്ടാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വെള്ളപ്പൊക്കത്തിൽ ചളിനിറഞ്ഞ വീടുകളിലെ ശുചീകരണ പ്രവർത്തനങ്ങൾക്കും അസോസിയേഷൻ പ്രവർത്തകർ രംഗത്തിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

