ആശങ്ക വേണ്ട, അതിജീവിക്കാം ഒപ്പമുണ്ട് ഷാർജ ഇന്ത്യൻ അസോസിയേഷൻ
text_fieldsഷാർജ: കോവിഡ് ബാധിച്ചവരുടെ കണക്കുകൾ അനുദിനം വർധിക്കാൻ തുടങ്ങിയതോടെ പ്രവാസി സ മൂഹവും ഭീതിയുടെ മുൾമുനയിലാണ്. പല ഭാഗത്തുനിന്നും നീണ്ടുവരുന്ന കാരുണ്യത്തിെൻറ കര സ്പർശവും യു.എ.ഇ ഭരണകൂടത്തിെൻറ കരുതലും വലിയ ആശ്വാസമാണ് പ്രവാസികൾക്കും അവരെ ആശ് രയിച്ച് കഴിയുന്ന കുടുംബങ്ങൾക്കും ലഭിക്കുന്നത്. പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയും ജീവകാരുണ്യ മേഖലയിലും വിദ്യാഭ്യാസ മേഖലയിലും മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയും ചെയ്യുന്ന ഷാർജ ഇന്ത്യൻ അസോസിയേഷൻ എല്ലാവിധ പിന്തുണയുമായി രംഗത്തുണ്ട്. ആശങ്ക വേണ്ട, അതിജീവിക്കാം ഒപ്പമുണ്ട് എന്ന പേരിൽ ഒരുക്കിയിരിക്കുന്ന ഹെൽപ് െഡസ്കിലേക്ക് വിളിച്ച് എന്ത് കാര്യവും ബോധിപ്പിക്കാം. വൈദ്യസഹായം, ഭക്ഷണം, കൗൺസലിങ് തുടങ്ങി എല്ലാവിധ സഹായവും ഒരുക്കിയതായും ക്വാറൻറീൻ സംവിധാനങ്ങൾ വിപുലമാക്കുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണെന്നും പ്രസിഡൻറ് ഇ.പി. ജോൺസൺ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. മുഖ്യമന്ത്രിയും സ്പീക്കറും കഴിഞ്ഞ ദിവസം വിളിക്കുകയും സേവന പ്രവർത്തനങ്ങൾക്ക് നന്ദി അറിയിക്കുകയും ചെയ്തതായും പ്രസിഡൻറ് പറഞ്ഞു.
ഷാർജ പൊലീസ്, ആരോഗ്യ വിഭാഗം, ലേബർ ഓഫിസ് തുടങ്ങിയ വകുപ്പുകളുമായും കേന്ദ്ര, സംസ്ഥാന സർക്കാറുമായും ചർച്ച നടത്തുകയും സന്ദർശക വിസയിലും മറ്റും എത്തി യു.എ.ഇയിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും ജോൺസൺ സൂചിപ്പിച്ചു. അടിയന്തര സഹായം ആവശ്യമുള്ള 800ലധികം കുടുംബങ്ങൾക്ക് നിത്യോപയോഗ സാധനങ്ങളെല്ലാം എത്തിച്ചുനൽകിയിട്ടുണ്ട്. 105 വളൻറിയർ ടീം സജീവമാണ്. ക്ലീനിങ് ഉൾപ്പെടെയുള്ള എല്ലാവിധ സഹായവും ഇവർ ചെയ്യുന്നു. ഇതിനു പുറമെ, സ്കൂളുമായി ബന്ധപ്പെട്ട സേവനങ്ങളും തടസ്സമില്ലാതെ നടക്കുന്നു. പുതിയ അധ്യയന വർഷത്തിലേക്കുള്ള അഡ്മിഷൻ, നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് പ്രഖ്യാപിച്ച ഇളവുകൾ, വിദൂര പഠന സേവനങ്ങൾ തുടങ്ങിയവയെല്ലാം എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്ത് മുന്നോട്ടുപോകുന്നുണ്ടെന്നും ജോൺസൺ പറഞ്ഞു.
ക്വാറൻറീൻ സംവിധാനം ഒട്ടും വൈകാതെ വിപുലപ്പെടുത്തും. ഇന്ത്യക്കാർക്ക് പുറമെ, അയൽ രാജ്യക്കാരും സഹായങ്ങൾ അഭ്യർഥിച്ച് വിളിക്കുന്നുണ്ട്. അതത് നയതന്ത് രകാര്യാലയവുമായി ബന്ധപ്പെട്ട് അവർക്ക് സഹായം എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുകയും വിജയിക്കുകയും ചെയ്തു. ഹെൽപ് െഡസ്കുമായി ബന്ധപ്പെടാൻ 052 3 43 15 95, 054 3911121, 0524328697, 0589172968 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. കോവിഡ് ബാധ രാജ്യത്ത് സ്ഥിരീകരിച്ച അന്നുതന്നെ ഹെൽപ് െഡസ്ക് പ്രവർത്തനം തുടങ്ങിയിരുന്നുവെങ്കിലും തുടക്കത്തിൽ പത്തോളം പേർ മാത്രമാണ് വിളിച്ചിരുന്നതെന്നും ഇപ്പോൾ കൂടുതൽ പേർ വിളിക്കുന്നുണ്ടെന്നും അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കുന്നുണ്ടെന്നും പ്രസിഡൻറ് ഇ.പി.ജോൺസണും ജനറൽ സെക്രട്ടറി അബ്ദുല്ല മല്ലച്ചേരിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
