Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎസ്. ജാനകിയുടെ വിയോഗം...

എസ്. ജാനകിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ

text_fields
bookmark_border
എസ്. ജാനകിയുടെ വിയോഗം നികത്താനാകാത്ത നഷ്ടമെന്ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ
cancel

ഷാർജ: ഇതിഹാസ ഗായിക എസ്. ജാനകിയുടെ വിയോഗത്തിൽ ഷാർജ ഇന്ത്യൻ അസോസിയേഷൻ അനുശോചിച്ചു. എട്ട് പതിറ്റാണ്ടോളം ഇരുപതിലധികം ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ ആലപിച്ച ജാനകിയമ്മയുടെ വിടവാങ്ങൽ ഇന്ത്യൻ സംഗീതചരിത്രത്തിലെ ഒരു യുഗത്തിന്റെ അസ്തമയമാണെന്ന് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അനുസ്മരിച്ചു.

തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഇരുപതിലധികം ഇന്ത്യൻ ഭാഷകളിലായി പതിനായിരക്കണക്കിന് ഗാനങ്ങൾ അവർ ആലപിച്ചിട്ടുണ്ട്. വികാരത്തിന്റെ എല്ലാ തലങ്ങളും ശബ്ദത്തിലൂടെ അതുല്യമായി പകർന്നുനൽകാൻ കഴിഞ്ഞ അപൂർവ ഗായികയായിരുന്നു ജാനകിയമ്മ. അതുകൊണ്ടുതന്നെ അവർ ‘തെന്നിന്ത്യയുടെ വാനമ്പാടി’ എന്ന വിശേഷണത്തിന് അർഹയായി.

മലയാളികൾക്ക് ജാനകിയമ്മ കേവലം ഒരു ഗായിക എന്നതിനപ്പുറം, തലമുറകളെ തലമുറകളെ പ്രണയിപ്പിക്കുകയും കരയിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്ത ആത്മസാന്നിധ്യമായിരുന്നു. മലയാളത്തിലെ അനേകം എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ അവരുടെ ശബ്ദത്തിലൂടെ അനശ്വരമായി നിലനിൽക്കുന്നു.

ഭൗതികമായി വിടപറഞ്ഞാലും ആ ശബ്ദം എന്നും ജനഹൃദയങ്ങളിൽ അലയടിക്കുമെന്ന് അസോസിയേഷൻ വ്യക്തമാക്കി. ഷാർജ ഇന്ത്യൻ അസോസിയേഷന് വേണ്ടി പ്രസിഡന്റ് നിസ്സാർ തളങ്കര അന്ത്യാഞ്ജലികൾ അർപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newss janakigulfnewsgulfnewsmalayalam
News Summary - Sharjah Indian Association states that S. Janaki's passing is an irreparable loss
Next Story