ഷാർജ ഇന്ത്യൻ അസോസിയേഷൻ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു
text_fieldsഹരിത സാവിത്രി, അക്ബർ ആലിക്കര, കമറുദ്ദീൻ ആമേയം
ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ ഈ വർഷത്തെ സാഹിത്യ പുരസ്കാരം പ്രഖ്യാപിച്ചു. നോവൽ, ചെറുകഥകൾ, കവിത സമാഹാരം തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടത്തിയത്. നോവൽ വിഭാഗത്തിൽ ഒന്നാം സമ്മാനം ഹരിത സാവിത്രിയുടെ ‘സിൻ’ എന്ന നോവലിനാണ് ലഭിച്ചത്. രണ്ടാം സമ്മാനം പ്രേമൻ ഇല്ലത്തിന്റെ ‘നഗരത്തിന്റെ മാനിഫെസ്റ്റോ’ എന്ന നോവലിനും മൂന്നാം സമ്മാനം സദാശിവൻ അമ്പലമേടിന്റെ ‘ദേഹണ്ഡം’ എന്ന നോവലിനും ലഭിച്ചു.
ചെറുകഥ വിഭാഗത്തിൽ ഒന്നാം സമ്മാനം അക്ബർ ആലിക്കരയുടെ ‘ചിലക്കാത്ത പല്ലി’ എന്ന സമാഹാരത്തിനും രണ്ടാം സമ്മാനം വൈ.എ സാജിദയുടെ ‘ആകാശ വെളിച്ചം’ എന്ന ചെറുകഥ സമാഹാരത്തിനും, സാദിക് കാവിലിന്റെ ‘കല്ലുമ്മക്കായ്’ എന്ന സമാഹാരത്തിന് മൂന്നാം സ്ഥാനവും നേടി. കവിത വിഭാഗത്തിൽ കമറുദ്ദീൻ ആമേയത്തിന്റെ ‘100 ഗുളികവിതകൾ’ എന്ന സമാഹാരത്തിന് ഒന്നാം സമ്മാനവും അനൂപ് ചന്ദ്രന്റെ “69” എന്ന കവിത സമാഹാരത്തിന് രണ്ടാം സമ്മാനവും, യഹ്യ മുഹമ്മദിന്റെ ‘നർസീസസ്’ എന്ന കവിതക്ക് മൂന്നാം സമ്മാനവും ലഭിച്ചു.
ഇന്ത്യൻ അസോസിയേഷൻ ഷാർജയിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന സാംസ്കാരികം-25 എന്ന സാഹിത്യോത്സവ പരിപാടിയിൽ അവാർഡുകൾ വിതരണം ചെയ്യും. സാഹിത്യോത്സവത്തിൽ പി.എൻ. ഗോപീകൃഷ്ണൻ, ഡോ. മാളവിക ബിന്നി, പ്ര. എം.എം നാരായണൻ എന്നിവർ പങ്കെടുക്കുമെന്ന് അസോസിയേഷൻ വാർത്തക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

