Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാര്‍ജ ഇന്ത്യന്‍...

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞടുപ്പ് മെയ് 17ന്

text_fields
bookmark_border
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞടുപ്പ് മെയ് 17ന്
cancel

ഷാര്‍ജ: ഗള്‍ഫ് നാടുകളില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ ശ്രദ്ധേയ കൂട്ടായ്മയായ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞടുപ്പ് മെയ് 17ന് നടക്കും. 2023 ഡിസംബറില്‍ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി നേരത്തെ അവസാനിച്ചിരുന്നു. റമദാനും തുടര്‍ന്ന് മേഖലയില്‍ രൂപപ്പെട്ട പ്രത്യേക സാഹചര്യവുമാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപനം വൈകിച്ചത്.

2600ലേറെ അംഗങ്ങളാണ് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലുള്ളത്. ‘മതേതര ജനാധിപത്യ’ മുന്നണിയും ‘ജനാധിപത്യ’ മുന്നണിയും തമ്മിലായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മുഖ്യ മല്‍സരം. ഇന്‍കാസ്, ഒ.ഐ.സി.സി, പ്രിയദര്‍ശിനി, ഐ.ഒ.സി കൂട്ടായ്മകളുടെ പിന്തുണയോടെ മുന്‍ ഭരണസമിതിയിലെ ഇ.പി. ജോണ്‍സണ്‍, വൈ.എ. റഹീം തുടങ്ങിയവരുള്‍പ്പെട്ട പാനലായിരുന്നു ‘മതേതര ജനാധിപത്യ’ മുന്നണി.

കെ.എം.സി.സി, മാസ്, യുവകലാ സാഹിതി, എന്‍.ആര്‍.ഐ ഫോറം, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫോറം തുടങ്ങിയവയുടെ പിന്തുണയില്‍ രൂപവത്കരിച്ചതായിരുന്നു ‘ജനാധിപത്യ മുന്നണി’. കളം നിറഞ്ഞ പ്രചാരണങ്ങള്‍ക്കൊടുവില്‍ വാശിയേറിയ മല്‍സരമാണ് ഇരുമുന്നണികളും കാഴ്ച്ചവെച്ചത്.

1374 അംഗങ്ങള്‍ സമ്മതിദാനാവകാശം വിനിയോഗിച്ച തെരഞ്ഞെടുപ്പില്‍ ‘മാറ്റത്തിനൊരു വോട്ട്’ എന്ന അഭ്യര്‍ഥനയുമായത്തെിയ ‘ജനാധിപത്യ മുന്നണി’ നിസാര്‍ തളങ്കര (പ്രസി.), ശ്രീപ്രകാശ് പുരയത്ത് എന്നിവരുടെ നേതൃത്വത്തില്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍െറ ഭരണം പിടിച്ചെടുത്തു. തികഞ്ഞ ആത്മവിശ്വാസം നല്‍കുന്നതാണ് നിലവിലെ ഭരണസമിതിയുടെ പ്രവര്‍ത്തനങ്ങളെന്ന് പ്രസിഡന്‍റ് നിസാര്‍ തളങ്കര ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു.

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ കൃത്യതയോടെയും കാര്യക്ഷമമായും നടപ്പാക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. അംഗങ്ങളുടെ ക്ഷേമത്തിനായി മാനേജ്മെന്‍റ് നിലകൊണ്ടു. ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്‍െറ പ്രശ്നങ്ങളെ മുന്നില്‍ നിന്ന് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ഥ്യമുണ്ടെന്നും നിസാര്‍ തളങ്കര അഭിപ്രായപ്പെട്ടു.

അതേസമയം, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ഇലക്ഷനെ നേരിടുന്നതിന് വിവിധ കൂട്ടായ്മകള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. വരും ദിവസങ്ങളില്‍ വ്യക്തികളും കൂട്ടായ്മകളും തമ്മിലുള്ള കൂടിക്കാഴ്ച്ചകളും സജീവമാകും. പഴയ മുന്നണികള്‍ സമാന പേരില്‍ മല്‍സര രംഗത്തുണ്ടാകുമെന്നാണ് അറിയുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsIndian AssociationSharjah
News Summary - Sharjah Indian Association election on May 17
Next Story