ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിൽ ഗാന്ധിജയന്തി ആഘോഷം
text_fieldsഷാർജ ഇന്ത്യൻ അസോസിയേഷനിലെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എ ഗാന്ധിജിയുടെ ചിത്രത്തിൽ വിളക്കു കൊളുത്തുന്നു
ഷാര്‍ജ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 157-ാം ജന്മദിനം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. അപ്രതീക്ഷിതമായെത്തിയ അതിഥി ചാണ്ടി ഉമ്മന്‍ എം.എല്‍.എയും അസോസിയേഷന്‍ ഭാരവാഹികളും ഗാന്ധി ചിത്രത്തിനു മുമ്പില്‍ പുഷ്‌പാര്‍ച്ചന നടത്തിയതോടെയാണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
തുടര്‍ന്ന് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്‌ണന്‍ അധ്യക്ഷത വഹിച്ചു. ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരായ പ്രമോദ് മഹാജന്‍, വിജിമോന്‍ ഇയ്യപ്പന്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി അഡ്വ. വൈ.എ. റഹീം സ്വാഗതവും ട്രഷറര്‍ ജിബി ബേബി നന്ദിയും പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ സ്‌കൂള്‍ ബോയ്‌സ്, ഗേള്‍സ് വിഭാഗങ്ങളിലെ വിദ്യാർഥികളുടെ ദേശഭക്തി ഗാനങ്ങള്‍, സംഘനൃത്തം, ദണ്ഡിയാത്രയുടെ ആവിഷ്‌കാരം തുടങ്ങിയ വൈവിധ്യമാര്‍ന്ന പരിപാടികളവതരിപ്പിച്ചു. ഗാന്ധിജിയെ കുറിച്ചുള്ള പ്രഭാഷണങ്ങളും നടന്നു. ജോ. ജനറല്‍ സെക്രട്ടറി അഡ്വ. എന്‍.ടി. അന്‍സാര്‍, ജോ. ട്രഷറര്‍ അനില്‍ലാല്‍ പുരുഷോത്തമന്‍, മാനേജിങ് കമ്മിറ്റി അംഗങ്ങള്‍, വൈസ് പ്രിന്‍സിപ്പല്‍മാരായ രാജീവ് മാധവന്‍, ഷിഫിന നസറുദ്ദീന്‍, ഹെഡ്‌മിസ്‌ട്രസ് താജുന്നിസ ബഷീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. പ്ലസ് ടു വിദ്യാർഥിനികളായ സേറ തങ്കം രഞ്ജന്‍, ഡഫിന ജോണ്‍ എന്നിവര്‍ അവതാരകരായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

