ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി അധികാരമേറ്റു
text_fieldsഅഡ്വ. വൈ.എ. റഹീം അസോസിയേഷൻ പ്രസിഡൻറായി സത്യപ്രതിജ്ഞ ചെയ്യുന്നു
ഷാർജ: അടുത്ത ഒരുവർഷത്തേക്കുള്ള ഷാർജ ഇന്ത്യൻ അസോസിയേഷൻ ഭരണസമിതി അംഗങ്ങൾ വരണാധികാരി മുഹ്സിൻ കട്ടയാട്ട് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്തു. ഗുബൈബയിലെ ഷാർജ ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ അഡ്വ. വൈ.എ. റഹീം (പ്രസി), മാത്യു ജോൺ (വൈസ് പ്രസി), നസീർ (ജന. സെക്ര), ശ്രീനാഥൻ (ട്രഷ), ജോ. ട്രഷറർ ബാബു വർഗീസ്, ജോ. ജനറൽ സെക്രട്ടറി മനോജ് ടി. വർഗീസ്, ഓഡിറ്റർ മുരളീധരൻ എന്നിവരും നിർവാഹക സമിതിയിലേക്ക് ജബ്ബാർ, കുഞ്ഞമ്പു നായർ, റോയി മാത്യു, സാം വർഗീസ്, അബ്ദുമനാഫ്, എം. ഹരിലാൽ, പ്രദീഷ് ചിത്താര എന്നിവരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
14ാം തവണയാണ് ഇന്ത്യൻ അസോസിയേഷെൻറ പ്രസിഡൻറ് പദത്തിൽ വൈ.എ. റഹീം എത്തുന്നത്. റെക്കോഡ് നേട്ടമാണിത്. അസോസിയേഷെൻറ അംഗീകാരത്തിനായി റഹീം നടത്തിയ നീക്കങ്ങൾ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി കേരളം സന്ദർശിച്ചവേളയിലാണ് സഫലമായത്.