ഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു
text_fieldsഷാർജ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിൽ സംഘടിപ്പിച്ച
പ്രവേശനോത്സവം
ഷാർജ: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഷാർജ വൈവിധ്യമാർന്ന കലാവിരുന്നൊരുക്കി പുതിയ അധ്യയന വർഷത്തെ വരവേറ്റു. ഈദുൽ ഫിത്ർ, സ്പ്രിങ് അവധികൾക്കു ശേഷം പുതിയ അധ്യയന വർഷാരംഭത്തിന്റെ ആദ്യ ദിനത്തിന് സാക്ഷ്യംവഹിച്ച് അനേകം രക്ഷിതാക്കളും സ്കൂളിലെത്തിയിരുന്നു.
മധുരം നൽകിയും കലാപരിപാടികളവതരിപ്പിച്ചും പ്രത്യേക അസംബ്ലികളൊരുക്കിയും മാനേജ്മെന്റും അധ്യാപകരും പുതിയ അധ്യയന വർഷത്തിന് മാറ്റു കൂട്ടി. കാമ്പസും ക്ലാസ്റൂമുകളും വർണാഭമായി അണിയിച്ചൊരുക്കിയും പുതിയ പഠന സാമഗ്രികളൊരുക്കിയും അധ്യാപകരും ഏറെ സന്തോഷത്തോടെ വിദ്യാർഥികളെ സ്വീകരിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി, അസി. ഡയറക്ടർ സഫാ അസദ് തുടങ്ങിയവർ ആഘോഷ പരിപാടികൾക്ക് നേതൃത്വം നൽകി.

