ഷാർജ ഇൻകാസ് പ്രവർത്തേനാദ്ഘാടനം മേയ് രണ്ടിന്
text_fields‘ത്രിവർണം 2025’ പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ നിർവഹിക്കുന്നു
ഷാർജ: ഷാർജ ഇൻകാസ് തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം മേയ് രണ്ടിന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടക്കും. മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ ഉദ്ഘാടനം നിർവഹിക്കുന്ന ‘ത്രിവർണം 2025’ എന്ന പ്രോഗ്രാമിന്റെ പോസ്റ്റർ പ്രകാശനം കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീർ നിർവഹിച്ചു.
ജില്ല ഭാരവാഹികളായ സജീർ സീമന്തപുരം, എച്ച്. പീരു മുഹമ്മദ്, ഷാജു രാജേന്ദ്രൻ നായർ, സലിം അമ്പൂരി, പ്രഭാത് നായർ, ജിഷാദ് അലി, ദിലീപ് മുസാണ്ടം ഫൈസൽ, സെൻട്രൽ- സ്റ്റേറ്റ് ഭാരവാഹികളായ അൻസാർ, നവാസ് തേക്കട, ഷാജിലാൽ, റോയ് മാത്യു, എ.വി. മധു, പുഷ്പ സൈമൺ, ബിജോയ് ദാസ്, രഘുകുമാർ മണ്ണൂരേത്ത്, ഷാജു, അൽഐൻ വർക്കിങ് പ്രസിഡന്റ് അൻസാർ കിളിമാനൂർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

