ഷാർജ ഇൻകാസ് ബോധവത്കരണ ക്ലാസ്
text_fieldsഇൻകാസ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ബോധവത്കരണ
ക്ലാസിൽ ഡോ. സിജി രവീന്ദ്രൻ സംസാരിക്കുന്നു
ഷാർജ: ‘കുടുംബ ബന്ധങ്ങൾ ദൃഢമാക്കുക, സന്തോഷകരമാക്കുക’ എന്ന ആശയത്തിൽ ഇൻകാസ് ഷാർജ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസ് നടത്തി. സമീപ കാലത്തായി പ്രവാസികൾക്കിടയിൽ വർധിച്ചുവരുന്ന ആത്മഹത്യയുടെയും കുടുംബ പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്.
ഷാർജ ഇന്ത്യൻ അസോസിയേഷനിൽ സംഘടിപ്പിച്ച ക്ലാസ് പ്രസിഡന്റ് നിസാർ തളങ്കര ഉദ്ഘാടനം ചെയ്തു. ഇൻകാസ് ഷാർജ ആക്ടിങ് പ്രസിഡന്റ് എ.വി മധു അധ്യക്ഷത വഹിച്ചു. ക്ലിനിക്കൽ സൈക്കോളജിസ്റ്റും എഴുത്തുകാരിയുമായ ഡോ. സിജി രവീന്ദ്രൻ ക്ലാസെടുത്തു. ഷാജി ജോൺ, ജിബി ബേബി, അഡ്വ. വൈ.എ. റഹീം, എസ്.എം ജാബിർ, ഷിജി അന്ന ജോസഫ് എന്നിവർ സംസാരിച്ചു. ഇൻകാസ് ഷാർജ ജന. സെക്രട്ടറി പി. ഷാജിലാൽ സ്വാഗതവും ട്രഷറർ റോയ് മാത്യു നന്ദിയും പറഞ്ഞു.

