ഷാർജ ഹോളി ഖുർആൻ അക്കാദമി ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ ഹോളി ഖുർആൻ അക്കാദമി ഉദ്ഘാടനം ശൈഖ് സുൽത്താൻ നിർവഹിക്കുന്നു
ഷാർജ: ഷാർജയിലെ ഹോളി ഖുർആൻ അക്കാദമി ചിത്രങ്ങളും കൈയെഴുത്തുപ്രതികളും ഉൾക്കൊള്ളുന്ന ഒരു മ്യൂസിയമായി പരിമിതപ്പെടുത്തിയിട്ടില്ലെന്നും മറിച്ച് നിരവധി പ്രവർത്തനങ്ങളും പരിപാടികളും കൊണ്ട് സമ്പന്നമായ അറിവിെൻറ കേന്ദ്രമാണെന്നും അക്കാദമി ഉദ്ഘാടനം നിർവഹിച്ച് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു.
101 രാജ്യങ്ങളിൽ നിന്നുള്ള 323 പുരുഷ-വനിത വിദ്യാർഥികളെ അക്കാദമിയിലെ ആഗോള ഇലക്ട്രോണിക് മാക്രയിൽ ചേർത്തിട്ടുണ്ട്. ഇതിനകം18 പണ്ഡിതന്മാരുടെ മേൽനോട്ടത്തിൽ 227 പേർ ഖുർആൻ മനഃപാഠമാക്കി.
ഖുർആൻ അക്കാദമി സന്ദർശിക്കാനും ഇസ്ലാമിെൻറ ഉദയം മുതൽ ഈ കാലഘട്ടം വരെയുള്ള കുലീന ഖുർആൻ എഴുത്തിെൻറ വിവിധ ഘട്ടങ്ങളെക്കുറിച്ച് പരിചയപ്പെടാനും ഷാർജ ഭരണാധികാരി ദേശവാസികളോട് ആഹ്വാനം ചെയ്തു.
ലോകത്തിെൻറ വിവിധ രാജ്യങ്ങളിൽ നിന്ന് ശൈഖ് സുൽത്താൻ തന്നെ ശേഖരിച്ച ഖുർആൻ കൈയെഴുത്തുപ്രതികൾ ഇവിടെയുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഖുർആൻ അക്കാദമിയായ ഈ സമുച്ചയം ഏഴ് ശാസ്ത്ര-ചരിത്ര മ്യൂസിയങ്ങളുടെ ആസ്ഥാനമാണ്.
15 വിഭാഗങ്ങളിലായി 60 കൈയെഴുത്തുപ്രതികൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്നു. അവയിൽ ഓരോന്നും ഒരു നൂറ്റാണ്ടിെൻറ സംഭവങ്ങൾ വിവരിക്കുന്നു. മുഹമ്മദ് നബിക്ക് വിശുദ്ധ ഖുർആെൻറ വെളിപ്പെടുത്തലിെൻറ ആരംഭം പറയുന്ന ഡിസ്പ്ലേ സ്ക്രീനും ഓഡിയോ ഉപകരണങ്ങളും ഇവിടെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

