ഷാര്‍ജ പരമ്പരാഗത ഉത്സവത്തിന് ഇന്ന് തുടക്കമാകും
text_fieldsഷാര്‍ജ: ‘ക്രാഫ്റ്റ് ആന്‍ഡ് കാലിഗ്രഫി’ എന്ന വിഷയത്തെ ആസ്പദമാക്കി ഒരുക്കുന്ന ഷാര്‍ജ ഹെറി റ്റേജ് ഡേയ്സിെൻറ 17ാം അധ്യായത്തിന് ചൊവ്വാഴ്ച തുടക്കമാകും.
ഷാര്‍ജയുടെ 11 നഗരങ്ങളി ലായി നടക്കുന്ന പരമ്പരാഗത ഉത്സവം ഏപ്രില്‍ 20 വരെ നീളും. ഷാര്‍ജയിലും ഉപനഗരങ്ങളിലുമാ യി പരമ്പരാഗത ഉത്സവവുമായി ബന്ധപ്പെട്ട അലങ്കാരങ്ങളും ശില്‍പ്പങ്ങളും നിരന്നിട്ടുണ്ട്. ഒൗദ്യോഗിക താജികിസ്താനും, പ്രത്യേക അതിഥിയായി ചൈനയും പങ്കെടുക്കും. പുതുമയാര്‍ന്ന നിരവധി കലാരൂപങ്ങളും ആവിഷ്കാരങ്ങളും ഇവിടെ നിന്നെത്തും.
ഇന്ത്യ, സൗദി അറേബ്യ, അസര്ബൈജാന്, താജിക്കിസ്താന്‍, യുക്രൈന്, കാനഡ, ബ്രിട്ടന്, സുഡാന്, ചൈന, ജപ്പാന്, ബ്രസീല്‍, സ്പെയിന്, മെക്സിക്കോ, ഓസ്ട്രിയ, ബഹ്റൈന്‍, ഈജിപ്ത്, നെതര്‍ലാന്‍ഡ്സ്, ഇറാഖ്, ഒമാന്‍, സ്ളൊവാക്യ, അര്‍ജൻറീന, നൈജീരിയ, ഇറ്റലി, മൊറോക്കോ, അള്‍ജീരിയ, ജോര്ഡന്, പലസ്തീന്, മൗറിത്താനിയ തുടങ്ങി 60 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുക്കുമെന്ന് ഷാര്‍ജ ഇൻസ്റ്റിറ്റ്യൂട്ട് ഹെറിറ്റേജ് ചെയര്‍മാനും ഷാര്‍ജ ഹെറിറ്റേജ് ദിനങ്ങളുടെ ഹയര്‍ കമ്മിറ്റി ചെയര്‍മാനുമായ ഡോ.അബ്ദുല്‍ അസീസ് അല്‍ മുസല്ലം പറഞ്ഞു.
കലാകാരന്മാര്, ഗവേഷകര്‍, എഴുത്തുകാര്‍, മാധ്യമ വിദഗ്ധര്‍, 22 അന്തര്‍ദേശീയ സംഘങ്ങള്‍, 15 സര്‍ക്കാര്‍ ഏജന്‍സികള്‍ തുടങ്ങി 700 പേര് ഈ വര്‍ഷത്തെ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. റോളക്കും കോര്‍ണിഷിനും മധ്യത്തിലുള്ള പരമ്പരാഗത ഗ്രാമമാണ് വേദി. പൗരാണിക ഷാര്‍ജയെയാണ് ഇവിടെ വന്നാല്‍ കാണാനാവുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
