ഷാർജ: നിർധന വിദ്യാർഥികൾക്ക് സ്കൂൾ ഫീസടക്കാൻ സഹായം
text_fieldsRepresentational Image
ഷാർജ: സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന 437 വിദ്യാർഥികൾക്ക് പുതിയ അധ്യയന വർഷത്തിന്റെ ആദ്യ മാസത്തിൽ ഷാർജ ചാരിറ്റി ഇന്റർനാഷനൽ (എസ്.സി.ഐ) 34 ലക്ഷം ഡോളർ സഹായം വിതരണം ചെയ്തു. എസ്.സി.ഐയുടെ വെബ്സൈറ്റിൽ വന്ന സഹായാഭ്യർഥനകൾക്കായുള്ള അപേക്ഷകൾ പരിശോധിച്ചാണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുത്തത്. എസ്.സി.ഐയുടെ വിദ്യാഭ്യാസ പദ്ധതിക്ക് ഉദാരമതികൾ നൽകിവരുന്ന സഹായ സഹകരണങ്ങളെ എക്സിക്യൂട്ടിവ് ഡയറക്ടർ അബ്ദുല്ല സുൽത്താൻ ബിൻ ഖാദിം അഭിനന്ദിച്ചു. ദരിദ്ര കുടുംബങ്ങളിലെ കുട്ടികളെ സഹായിക്കാനാണ് വിദ്യാഭ്യാസ സഹായം വന്നതെന്നും അധ്യയന വർഷം മുഴുവനും ഇത് തുടരുമെന്നും ഇബ്നു ഖാദിം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

