ഷാർജയിൽ സ്വദേശി സർക്കാർ ജീവനക്കാർക്ക് ശമ്പള വർധന
text_fieldsഷാർജ: എമിറേറ്റിലെ സർക്കാർ ജീവനക്കാർക്ക് ശമ്പള വർധന പ്രഖ്യാപിച്ചു. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയാണ് പ്രഖ്യാപനം നടത്തിയത്. സർക്കാർ ജീവനക്കാർക്കുള്ള ശമ്പള വർധനവിനായി 600 ദശലക്ഷം ദിർഹത്തിെൻറ പാക്കേജാണ് ഒരുക്കിയിരിക്കുന്നത്. ഇതുപ്രകാരം നവാഗതരായ ബിരുദധാരിക്ക് നേരത്തെ 17,500 ദിർഹമാണ് ശമ്പളം ലഭിച്ചിരുന്നതെങ്കിൽ പുതിയ നിരക്ക് അനുസരിച്ച് 18,500 ദിർഹം ലഭിക്കും.അതായത് ആയിരം ദിർഹത്തിെൻറ വർധന. 2018 ജനുവരി ഒന്നുമുതലാണ് ശമ്പളപരിഷ്കരണം പ്രാബല്യത്തിൽ വരുന്നത്. എന്നാൽ എട്ടാം േഗ്രഡിന് താഴെ തരംതിരിക്കപ്പെടാത്ത ജീവനക്കാർക്കാണ് പുതിയ ആനുകൂല്യം ലഭിക്കുക.
സ്വദേശികൾക്ക് മാത്രമെ ശമ്പള പരിഷ്കരണത്തിെൻറ ഗുണഫലം ലഭിക്കുകയുള്ളൂ. ഒന്നാം േഗ്രഡിലുള്ളവർക്ക് 30500 ദിർഹമായിരിക്കും ശമ്പളം. അതായത് 21,375 ദിർഹം അടിസ്ഥാന ശമ്പളവും 7125 ദിർഹം അലവൻസും ആയിരിക്കും. രണ്ടാം േഗ്രഡിലുള്ളവർക്ക് 28,500 ദിർഹവും മൂന്നാം േഗ്രഡിലുള്ളവർക്ക് 25,000 ദിർഹവും ശമ്പളം ലഭിക്കും. ജീവനക്കാരുടെ പെൻഷനിലും വർധനവ് പ്രഖ്യാപിച്ചതായി മാനവ വിഭവശേഷി വകുപ്പ് ചെയർമാൻ ഡോ. താരിഖ് ബിൻ ഖദേം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
