ഫലസ്തീന് ഷാർജയുടെ 10 ലക്ഷം ഡോളർ സഹായം
text_fieldsഷാർജ: ഇസ്രായേൽ ആക്രമണത്തിൽ ദുരിതം അനുഭവിക്കുന്ന പലസ്തീൻ കുട്ടികളുടെ പുനരധിവാസത്തിന് 10 ലക്ഷം ഡോളർ സഹായവുമായി ഷാർജ. ഷാർജ ഭരണാധികാരിയുടെ ഭാര്യയും ബിഗ് ഹാർട്ട് ഫൗണ്ടേഷൻ (ടി.ബി.എച്ച്.എഫ്) ചെയർപേഴ്‌സനുമായ ശൈഖ ജവാഹിർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശപ്രകാരമാണ് സഹായം നൽകുന്നത്. ലോകത്തിെൻറ കണ്ണീരൊപ്പാൻ എപ്പോഴും ഒരു ചുവട് മുന്നിൽ നിൽക്കുന്ന പ്രസ്താനമാണ് ടി.ബി.എച്ച്.എഫ്. യുദ്ധം സാരമായി ബാധിച്ച കുട്ടികളുടെ മെഡിക്കൽ, മാനസിക ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് പണം ഉപയോഗിക്കുക.
മെഡിക്കൽ ഉപകരണങ്ങളുടെ കുറവ് നേരിടുന്ന ആശുപത്രികളിലും ക്ലിനിക്കുകളിലുമായിരിക്കും പ്രധാനമായും സഹായം എത്തുക. ചികിത്സ സൗകര്യങ്ങളുടെ അഭാവവും കോവിഡും വാക്സിൻ ക്ഷാമവും യുദ്ധകെടുതിയും നേരിടുന്ന ഫലസ്തീൻ ജനതക്ക് വലിയ ആശ്വാസമാകും ഷാർജയുടെ സഹായം. മുൻപും ഫലസ്തീൻ ഉൾപെടെയുള്ള കെടുതി അനുഭവിക്കുന്ന രാജ്യങ്ങൾക്ക് ഷാർജ ഭരണകൂടം സഹായം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

