Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ കുട്ടികളുടെ...

ഷാർജ കുട്ടികളുടെ വായനോത്സവത്തിന്​ കൊടിയേറി

text_fields
bookmark_border
ഷാർജ കുട്ടികളുടെ വായനോത്സവത്തിന്​ കൊടിയേറി
cancel
camera_alt

ക​ുട്ടികളുടെ വായനോത്സവം ഉദ്​ഘാടനം ചെയ്യാനെത്തിയ ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയെ കുട്ടികൾ നൃത്തം ചെയ്​ത്​ സ്വീകരിക്കുന്നു

ഷാര്‍ജ: കുട്ടികളുടെ സങ്കല്‍പങ്ങള്‍ക്കും ചിന്തകള്‍ക്കും പുത്തന്‍ ചിറകുകള്‍ നല്‍കി 11 ദിവസം നീളുന്ന ഷാർജ കുട്ടികളുടെ വായനോത്സവത്തി​െൻറ 12ാം പതിപ്പിന് ഷാർജ എക്സ്പോ സെൻററില്‍ കൊടിയേറി. സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. 'ഫോർ യുവർ ഇമാജിനേഷൻ' എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന വായനോത്സവം അച്ചടിച്ച പുസ്തകങ്ങൾക്കുപുറമെ ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ പുതിയ ചക്രവാളങ്ങളിലേക്ക് കുട്ടികളെ കൊണ്ടുപോകുന്നു.

കുരുന്നു കുട്ടികള്‍ നൃത്തം ചെയ്താണ് ഭരണാധികാരിയെ ഉത്സവ നഗരിയിലേക്ക് സ്വാഗതം ചെയ്തത്. വായനോത്സവത്തി​െൻറ പവലിയനുകള്‍ ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിക്കുകയും ഓരോന്നിനെ കുറിച്ചും പ്രത്യേകം ചോദിച്ചറിയുകയും ചെയ്തു.യു.എ.ഇയിലെ സ്കൂൾ വിദ്യാർഥികളിൽ വായനശീലം വികസിപ്പിക്കുന്നതി​െൻറ വിവിധ വശങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന വിദ്യാഭ്യാസ മന്ത്രാലയത്തി​െൻറ പവലിയൻ സന്ദർശിച്ചു.

പങ്കാളിത്ത സ്ഥാപനങ്ങളുമായി സഹകരിച്ച് നടപ്പാക്കിയ മന്ത്രാലയത്തി​െൻറ വിദ്യാഭ്യാസ സംരംഭങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഷാർജ ചിൽഡ്രൻസ് ബുക്ക് ഇല്ലസ്ട്രേഷൻ എക്സിബിഷനും ശൈഖ് സുല്‍ത്താന്‍ സന്ദര്‍ശിച്ചു. 50 രാജ്യങ്ങളിലെ 395 ക്രിയേറ്റിവ് ഇല്ലസ്ട്രേറ്റർമാർ എൻട്രികളെക്കുറിച്ച് വിശദീകരിച്ചു. 15 അറബ് രാജ്യങ്ങളിൽനിന്ന് 106 പേരും 35 അറബ് ഇതര രാജ്യങ്ങളിൽനിന്ന് 289 പേരുമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നത്.

ഉദ്ഘാടന ചടങ്ങിൽ സഹിഷ്ണുത, സഹവർത്തിത്വ മന്ത്രി ശൈഖ് നഹ്​യാൻ ബിൻ മുബാറക് ആൽ നഹ്​യാൻ, ഷാർജ മീഡിയ കൗൺസിൽ ചെയർമാൻ ശൈഖ് സുൽത്താൻ ബിൻ അഹമ്മദ് അൽ ഖാസിമി, ഇൻറർനാഷനൽ പബ്ലിഷേഴ്‌സ് അസോസിയേഷൻ പ്രസിഡൻറ് ശൈഖ ബുദൂർ ബിൻത്​ സുൽത്താൻ അൽ ഖാസിമി, ഷാർജ ഭരണാധികാരിയുടെ എക്സിക്യൂട്ടിവ് ഓഫിസ് മേധാവി ശൈഖ് സാലിം ബിൻ അബ്​ദുൽ റഹ്മാൻ അൽ ഖാസിമി, ആരോഗ്യ-പ്രതിരോധ മന്ത്രി അബ്​ദുൽ റഹ്​മാൻ ബിൻ മുഹമ്മദ് അൽ ഉവൈസ്, പൊതു വിദ്യാഭ്യാസ സഹമന്ത്രി സാലിം അൽ മുഹൈരി, ഷാർജ എക്സിക്യൂട്ടിവ് കൗൺസിൽ അംഗങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഡയറക്ടർമാർ, മുതിർന്ന ഉദ്യോഗസ്ഥർ, പ്രശസ്ത എഴുത്തുകാർ എന്നിവര്‍ സംബന്ധിച്ചു.

പ്രവേശനം സൗജന്യം

ക​ുട്ടികളുടെ വായനോത്സവത്തിലേക്ക്​ പ്രവേശനവും വാഹന പാര്‍ക്കിങ്ങും സൗജന്യമാണ്. ശനി ഒഴികെയുള്ള ദിവസങ്ങളില്‍ വൈകീട്ട്​ നാലു​ മുതല്‍ രാത്രി 10 വരെയും ശനിയാഴ്ച രാവിലെ 10 മുതല്‍ രാത്രി എട്ടുവരെയുമാണ് വായനോത്സവം.

എല്ലാ കോവിഡ് പ്രതിരോധ നടപടികളും മേള കർശനമായി പാലിക്കും. വേദിയിലെ ഹാളുകളുടെയും പൊതുവായ സ്ഥലങ്ങളുടെയും ദൈനംദിന ശുചിത്വം, പ്രവേശന കവാടത്തില്‍ സന്ദര്‍ശകരുടെ താപനില പരിശോധന എന്നിവ കൃത്യമായി നടക്കും. എല്ലാ കവാടങ്ങളിലും വേദിയിലുടനീളം ഹാൻഡ് സാനിറ്റൈസർ സ്ഥാപിക്കും. സന്ദര്‍ശകരും അതിഥികളും സംഘാടകരും നിര്‍ബന്ധമായും മാസ്​ക്​ ഉപയോഗിക്കണം. ശാരീരിക അകലം പാലിക്കുന്നത് ലംഘിച്ചാല്‍ നിയമനടപടി ഉണ്ടാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah Children’s Reading Festival
News Summary - Sharjah flagged off the Children’s Reading Festival
Next Story