Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: ആളപായമില്ല

text_fields
bookmark_border
ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം: ആളപായമില്ല
cancel
camera_alt?? ???????? ??????? ??????????????????????????? ??????? ????????????? ??????????

ഷാര്‍ജ: അല്‍താവൂനിലെ സിറ്റി പ്ളാസ കെട്ടിടത്തിലെ 23ാം നിലയിലെ ഫ്ളാറ്റില്‍ ചൊവ്വാഴ്ച രാവിലെ 10.45ന് തീപിടിച്ചു. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് സിവില്‍ ഡിഫന്‍സ് പറഞ്ഞു. വിവരം ലഭിച്ച ഉടനെ വിവിധ സ്​റ്റേഷനുകളില്‍ നിന്ന് അഗ്​നിശമന വിഭാഗമത്തെി 10മിനുട്ടിനുള്ളിതില്‍ തീ കെടുത്തി. സീപത്തെ ഫ്ലാറ്റുകളിലേക്കും തൊട്ട് തൊട്ടില്ല എന്ന മട്ടില്‍ നില്‍ക്കുന്ന കെട്ടിടങ്ങളിലേക്കും തീ പടരുന്നത് ഇത് വഴി ഒഴിവായി. അടുക്കള ഉപയോഗ ശൂന്യമായിട്ടുണ്ട്. 
ആര്‍ക്കും പരിക്കില്ല. അടുക്കളയില്‍ നിന്ന് ശക്തമായ പുക ഉയർന്നതായി ദൃക്​സാക്ഷികള്‍ പറഞ്ഞു. 25 നിലകളുള്ള കെട്ടിടത്തില്‍ നിന്ന് അപകടം അറിഞ്ഞ ഉടനെ താമസക്കാര്‍ താഴെ ഇറങ്ങി നിന്നതും തുണയായി.

കെട്ടിടത്തിലെ സുരക്ഷാ ഉപകരങ്ങള്‍ ഉന്നത ഗുണനിലവാരം ഉള്ളവയായിരുന്നുവെന്നും അപകടത്തി​​െൻറ വ്യാപ്തി കുറക്കാന്‍ ഇത് വഴി സാധിച്ചതായും സിവില്‍ ഡിഫന്‍സ് അറിയിച്ചു. കെട്ടിടത്തിലെ താമസക്കാരെയെല്ലാം തിരികെ പ്രവേശിപ്പിച്ചു. സംഭവത്തെ തുടര്‍ന്ന് ചെറിയ തോതിലുള്ള ഗതാഗത കുരുക്ക് മേഖലയില്‍ അനുഭവപ്പെട്ടു. ഇത് വളരെ വേഗത്തില്‍ പൊലീസ് പരിഹരിക്കുകയും ചെയ്തതായി യാത്രക്കാര്‍ പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - sharjah fire-uae-gulf news
Next Story