ഷാര്‍ജ തീപിടിത്തം : രക്ഷാപ്രവര്‍ത്തനം നടത്തിയ പൊലീസുകാരനെ ആദരിച്ചു
text_fieldsഷാർജ പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ സെർക്കൽ ഹസ്സൻ സുലൈമാൻ ഇസ്സയെ ആദരിക്കുന്നു
ഷാര്‍ജ: ഷാർജയിലെ 11 നില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ രക്ഷാപ്രവർത്തനം നടത്തിയ പൊലീസുകാരന് ആദരം. അൽപംപോലും സമയം കളയാതെ കെട്ടിടത്തിലേക്ക് ഓടിക്കയറി ഓരോ വാതിലും മുട്ടിവിളിച്ച് മുഴുവൻ താമസക്കാരെയും പുറത്തെത്തിച്ച ഹസ്സൻ സുലൈമാൻ ഇസ്സയെയാണ് ഷാർജ പൊലീസ് ആദരിച്ചത്.
ഞായറാഴ്ച ജോലികഴിഞ്ഞ് റോളയിലൂടെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഹസ്സൻ സുലൈമാൻ ഇസ്സ 11 നിലയുള്ള കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നത് കണ്ടത്. ഉടനെ തന്നെ കാര്‍ ഒതുക്കിനിർത്തി സിവില്‍ ഡിഫന്‍സിലേക്ക് വിളിച്ച് അപകടവിവരം പറഞ്ഞു.
താമസക്കാരെ പുറത്തെത്തിക്കുന്നതിന് നേതൃത്വം നൽകിയ ഇസ്സ ഗര്‍ഭിണിയെയും കുടുംബത്തെയും താഴെ ഇറക്കാന്‍ പരിശ്രമിച്ചു. കുട്ടികളെയും തളര്‍ന്നുപോയവരെയും സുരക്ഷിതമാക്കിയാണ് ഇസ്സ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചത്.
20 വര്‍ഷമായി ഷാര്‍ജ പൊലീസില്‍ സേവനം ചെയ്യുന്ന ഈസ നിരവധി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. അത് സ്വന്തം കടമയാണെന്ന അഭിപ്രായക്കാരനാണ് ഈസ. ഷാര്‍ജ പൊലീസ് ആസ്ഥാനത്ത് പൊലീസ് ഓപറേഷൻസ് ഡയറക്ടർ ജനറൽ അഹമ്മദ് അൽ സെർക്കൽ ഹസ്സൻ സുലൈമാൻ ഇസ്സയെ ആദരിച്ചു.

