ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം
text_fieldsഷാർജ: വ്യവസായ മേഖല അഞ്ചിൽ തിങ്കളാഴ്ചയുണ്ടായ തീപിടത്തത്തിൽ 12 ഗുദാമുകൾ കത്തി നശിച്ചതായി ഷാർജ സിവിൽഡിഫൻസ് പറഞ്ഞു.
ഉച്ചക്ക് 1.43നാണ് വിവരം സിവിൽഡിഫൻസ് കേന്ദ്രത്തിലെത്തുന്നത്. ഉടനെ തന്നെ ഷാർജയിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് അഗ്നിശമന സേനാ വിഭാഗം കുതിച്ചെത്തി. ആളപായമില്ല, വൻ നാശനഷ്ട്ടമാണ് രേഖപ്പെടുത്തിയത്. കൂടുതൽ ഇടങ്ങളിലേക്ക് തീ പടരാതിരിക്കുവാനും ആളപായം പൂർണമായി ഇല്ലാതാക്കാനും വസ്തു നാശനഷ്ടം കുറക്കാനും സിവിൽഡിഫൻസ് മുൻ കരുതലെടുത്തതാണ് അപകടത്തിെൻറ തോത് കുറക്കാനായത്. പ്രദേശത്ത് കറുത്ത പുകപടലങ്ങളും ദുർഗന്ധവും നിറഞ്ഞത് കാരണം പ്രദേശത്തേക്ക് അടുക്കാൻ പറ്റാത്ത അവസഥയായിരുന്നുവെന്ന് സമീപത്ത് പ്രവർത്തിക്കുന്നവർ പറഞ്ഞു.
കത്തിയ ഒരു ഗുദാമിനകത്ത് വെൽഡിങിന് ഉപയോഗിക്കുന്ന സിലിണ്ടറുകളാണ് സൂക്ഷിച്ചിരുന്നത്. അപകട തോത് കൂടാൻ ഇത് കാരണമായതായി സംശയിക്കുന്നുണ്ട്. അപകടം മുന്നിൽ കണ്ട് പ്രദേശത്തേക്ക് കടന്ന് വരുന്ന എല്ലാ റോഡുകളും പൊലീസ് താത്ക്കാലികമായി ഉപരോധിച്ചു. ഇത് കാരണം പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടെങ്കിലും പൊലീസെത്തി പരിഹരിച്ചു. അപകടത്തിെൻറ യഥാർഥ കാരണം ഫോറൻസിക് പരിശോധനക്ക് ശേഷം മാത്രമെ വ്യക്തമാകുകയുള്ളു. പ്രദേശത്ത് പൊലീസ് കാവലുണ്ട്. അതേ സമയം കമ്പനികൾ ഫയർ ആൻഡ് സേഫ്റ്റി ഉപകരണങ്ങൾ കൃത്യമായ രീതിയിൽ വാർഷിക പരിശോധനകൾക്ക് വിധേയമാക്കുന്നുണ്ടോ എന്നതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് സിവിൽഡിഫൻസ് ഡയറക്ടർ കേണൽ സമി ഖമീസ് ആൽ നഖ്വി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
