60 മീറ്റർ വരെ കോണി ഉയർത്താം; പുതിയ ഫയർ എൻജിൻ സ്വന്തമാക്കി ഷാർജ അഗ്നിശമന സേന
text_fieldsഷാർജ: രാജ്യത്ത് ഏറ്റവും ഉയരം കൂടിയ അഗ്നിരക്ഷ കോണി പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഫയർ എൻജിൻ സ്വന്തമാക്കി ഷാർജ സിവിൽ ഡിഫൻസ് അതോറിറ്റി. 60 മീറ്റർ വരെ കോണിയെ ഉയർത്താൻ ഫയർ എൻജിന് കഴിയും. അതോടൊപ്പം മറ്റ് അതിനൂതന അഗ്നിരക്ഷ ഉപകരണങ്ങളും ഫയർ എൻജിനിൽ സംവിധാനിച്ചിട്ടുണ്ട്. ഉയരം കൂടിയ കെട്ടിടങ്ങളിലുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സേനക്ക് ഇത് ഏറെ പ്രയോജനകരമാവുമെന്നാണ് വിലയിരുത്തൽ.
എമിറേറ്റിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും ഉയർന്ന സുരക്ഷ ഉറപ്പാക്കുന്നതിനും സേനയെ സഹായിച്ച സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിക്ക് നന്ദി പറയുന്നതായി ഷാർജ സിവിൽ ഡിഫൻസ് ഡയറക്ടർ ജനറൽ കേണൽ സമി ഖാമിസ് അൽ നഖ്ബി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

