ഷാർജ എഫ്.ഡി.െഎ ഫോറത്തിന് വർണാഭ തുടക്കം; ഡോ.ശൈഖ് സുൽത്താൻ ഉദ്ഘാടനം ചെയ്തു
text_fieldsഷാർജ: എമിറേറ്റിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാനായി നടത്തുന്ന ഷാർജ എഫ്.ഡി.െഎ ഫോറത്തിെൻറ നാലാമത് പതിപ്പിന് ഉജ്വല തുടക്കം. സുപ്രിം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഉദ്ഘാടനം ചെയ്ത ദ്വിദിന ഫോറം ‘നാലാം വ്യാവസായിക വിപ്ലവം’ എന്ന പ്രമേയത്തിലാണ്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖകരും സാമ്പത്തിക വിദഗ്ധരും പൊതു-സ്വകാര്യ മേഖലയിലെ നയരൂപകർത്താക്കളും ഗവേഷകരുമാണ് ഫോറത്തിൽ പങ്കുചേരുന്നത്. ഷാർജ നിക്ഷേപ വികസന അതോറിറ്റി, ഷുറൂഖ്, ഷാർജ എഫ്.ഡി.െഎ ഒഫീസ് എന്നിവയാണ് സംഘാടകർ സാേങ്കതിക വിദ്യ, റോബോട്ടിക്സ്, കൃത്രിമ ബുദ്ധിവൈഭവം എന്നിവയുടെ പുതു മുന്നേറ്റങ്ങളും മേഖലയിലും ആഗോളതലത്തിലുമുള്ള വികസന^നിക്ഷേപ സാധ്യതകളും ഫോറത്തിൽ ചർച്ച െചയ്യുന്നു.
ഷാർജ നിക്ഷേപ വികസന അതോറിറ്റി അധ്യക്ഷ ശൈഖ ബൊദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി ആമുഖ പ്രഭാഷണം നടത്തി. വികസനത്തിനും നാളെയിലേക്കുള്ള കുതിപ്പിനും പുത്തൻ മേഖലകൾ തേടാനും ജീവിത^പ്രവർത്തന രീതികളിൽ മാറ്റം വരുത്താനും നാലാം വ്യാവസായിക വിപ്ലവം ലോകത്തെ നിർബന്ധിതമാക്കുന്നുണ്ടെന്ന് ശൈഖ ഒാർമിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിലും സാംസ്കാരിക രംഗത്തുമെല്ലാം പുതു അവസരങ്ങൾ നാലാം വിപ്ലവം തുറന്നുതരുന്നുണ്ട്. സാമ്പത്തിക കാര്യ മന്ത്രി സുൽത്താൻ ബിൻ സഇൗദ് അൽ മൻസൂരി ഉൾപ്പെടെ പ്രമുഖർ സംസാരിച്ചു. വിദേശ നിക്ഷേപം ആകർഷിക്കുന്നതിന് ഷാർജയുടെ സാധ്യതകളും യു.എ.ഇയുടെ സമ്പദ് വ്യവസ്ഥക്ക് ഷാർജ നൽകുന്ന സംഭാവനകളും മന്ത്രി എടുത്തു പറഞ്ഞു.
2015ൽ യു.എ.ഇയിൽ എത്തിയ മൊത്തം വിദേശ നിക്ഷേപത്തിെൻറ 38 ശതമാനവും ഷാർജയിൽ നിന്നായിരുന്നു. 1.7ലക്ഷം കോടി ഡോളറാണ് ഇൗ വർഷം ഷാർജയിലെത്തിയ വിദേശ നിക്ഷേപം. വിജ്ഞാനാധിഷ്ഠിതമായ സമ്പദ് വ്യവസ്ഥ സൃഷ്ടിക്കാനും സുസ്ഥിരത ഉറപ്പുവരുത്താനുമാണ് രാഷ്ട്രം ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ ചർച്ചകളും നടന്നു. ഫോറം ഇന്ന് സമാപിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
