ഷാർജ പ്രവാസി സാഹിത്യോത്സവ് നാളെ
text_fieldsഷാർജ: ‘സാംസ്കാരികത തളിർക്കുന്നു’ എന്ന പ്രമേയത്തിൽ കലാലയം സാംസ്കാരികവേദി ഷാർജയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച ഷാർജ അൽ ഗുബൈബ ദർബ് അൽ സആദ സ്കൂളിൽ നടക്കും.
റോള, ക്ലോക്ക്ടവർ, കാസിമിയ്യ, അൽ വഹ്ദ, സനഇയ്യ, മുവൈല, സജ, ദൈദ് എന്നീ എട്ട് സെക്ടറുകളിൽ നിന്നുള്ള മത്സരാർഥികൾ വിവിധ കലാ-സാഹിത്യ മത്സരങ്ങളിൽ മാറ്റുരക്കും.
പ്രവാസി മലയാളികളുടെ സാഹിത്യാഭിരുചിയും സാംസ്കാരിക ബോധവും വളർത്തുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.
വൈകീട്ട് ആറിന് നടക്കുന്ന സാംസ്കാരിക സമ്മേളനം സയ്യിദ് മുഹമ്മദ് ശിഹാബ് അൽ ജിഫ്രിയുടെ പ്രാർഥനയോടെ തുടങ്ങും. ആൻസിഫ് സഖാഫിയുടെ അധ്യക്ഷതയിൽ സാഹിത്യകാരൻ ഇ.കെ. ദിനേശൻ ഉദ്ഘാടനം ചെയ്യും.
മുഹമ്മദലി കിനാലൂർ പ്രമേയ പ്രഭാഷണം നടത്തും. കബീർ മാസ്റ്റർ, മൂസ കിണാശ്ശേരി, പി.കെ.സി. മുഹമ്മദ് സഖാഫി, ബദറുദ്ദീൻ സഖാഫി, സുബൈർ പതിമംഗലം, ജബ്ബാർ പി.സി.കെ, ഇസ്മായിൽ തുവ്വക്കുന്ന്, മുനീർ പുഴാതി, ജാബിർ സഖാഫി, ഫബാരി കുറ്റിച്ചിറ, ഷാഫി നിസാമി, സമാൻ, ആഷിഖ് മാണൂർ തുടങ്ങിയ പ്രാസ്ഥാനിക നേതാക്കളും പ്രവർത്തകരും സംബന്ധിക്കും.
ഇബ്രാഹിം നുഹ്മാൻ സ്വാഗതവും സാബിത്ത് കോട്ടക്കുന്ന് നന്ദിയും പറയും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

