Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വില്ല വാടക തട്ടിപ്പ് കേസ്: ഇന്ത്യൻ പ്രവാസിക്ക് മോചനം; ജയിൽ ശിക്ഷയും നാടുകടത്തലും ഷാർജ കോടതി റദ്ദാക്കി

text_fields
bookmark_border
വില്ല വാടക തട്ടിപ്പ് കേസ്: ഇന്ത്യൻ പ്രവാസിക്ക് മോചനം; ജയിൽ ശിക്ഷയും നാടുകടത്തലും ഷാർജ കോടതി റദ്ദാക്കി
cancel

ഷാർജ: താനറിയാതെ നടന്ന 1,04,000 ദിർഹമിന്‍റെ വില്ല വാടക തട്ടിപ്പ് കേസിൽ പ്രതിയാക്കപ്പെട്ട് ജയിൽ ശിക്ഷക്കും നാടുകടത്തലിനും വിധിക്കപ്പെട്ട ഇന്ത്യൻ പ്രവാസിക്ക് ആശ്വാസം. ദുബൈയിലെ പ്രമുഖ കമ്പനിയിൽ മുതിർന്ന ഉദ്യോഗസ്ഥനായ പ്രവാസിയെ ഷാർജ കോടതി പൂർണമായി കുറ്റമുക്തനാക്കി. പിതാവുമായി ചേർന്ന് ഷാർജയിലുള്ള വില്ല വാടകയ്ക്ക് നൽകാനായി ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറെ സമീപിച്ചതാണ് സംഭവങ്ങളുടെ തുടക്കം. പരസ്യ ആവശ്യങ്ങൾക്കായി രേഖകൾ കൈമാറിയെങ്കിലും പണം വാങ്ങാനോ കരാറിലേർപ്പെടാനോ ഇയാൾ ഇടനിലക്കാർക്ക് അനുമതി നൽകിയിരുന്നില്ല.

എന്നാൽ, ബ്രോക്കർമാർ ഇയാളുടെ പേരിൽ വ്യാജ ഇമെയിൽ വിലാസമുണ്ടാക്കി വില്ല വാടകക്കെടുക്കാൻ വന്ന വനിതയെ വിശ്വസിപ്പിക്കുകയും 1,04,000 ദിർഹം സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങുകയും ചെയ്തു. വില്ല കൈമാറേണ്ട ദിവസം ബ്രോക്കർ ഫോൺ സ്വിച്ച് ഓഫ് ചെയ്തതോടെ തട്ടിപ്പിനിരയായ വനിത പോലീസിൽ പരാതി നൽകുകയായിരുന്നു. ഈ കേസിൽ ബ്രോക്കർമാർക്കൊപ്പം വില്ലയുടെ ഉടമയായ പ്രവാസിയെയും പോലീസ് മൂന്നാം പ്രതിയാക്കി.

നാട്ടിലേക്ക് പോകാൻ ദുബൈ വിമാനത്താവളത്തിലെത്തിയപ്പോഴാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചത്. തുടർന്ന് ഇയാളുടെ പിതാവ് അഡ്വ. ഷംസുദ്ദീൻ കരുനാഗപ്പള്ളിയുടെ നിയമസഹായം തേടുകയായിരുന്നു. കേസിൽ വില്ല ഉടമക്ക്​ ഒരുവിധ പങ്കുമില്ലെന്ന് വ്യക്തമാക്കുന്ന തെളിവുകളും വാദങ്ങളും പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ഹാജരാക്കി. വില്ലയുടെ ഉടമയായതിനാലോ പരസ്യത്തിനായി രേഖകൾ നൽകിയതിനാലോ ഒരാളെ ക്രിമിനൽ കുറ്റവാളിയാക്കാൻ കഴിയില്ലെന്ന വാദം അംഗീകരിച്ച ഷാർജ കോടതി, ഇയാളെ എല്ലാ കുറ്റങ്ങളിൽ നിന്നും ഒഴിവാക്കി വെറുതെ വിടാൻ ഉത്തരവിടുകയായിരുന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sharjah Expatriate Fraud Acquittal
Next Story