ഭവന പദ്ധതിക്ക് ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രശംസ
text_fieldsഷാർജ എക്സിക്യൂട്ടീവ് കൗൺസിലിൽ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി സംസാരിക്കുന്നു
ഷാർജ: യു.എ.ഇ പൗരൻമാർക്ക് വീട് വെച്ച് നൽകുന്ന ഭവന പദ്ധതിക്ക് ഷാർജ എക്സിക്യൂട്ടീവ് കൗൺസിലിന്റെ പ്രശംസ. ശൈഖ് സായിദ് ഭവന പദ്ധതിയിലേക്കുള്ള ഷാർജയുടെ വിഹിതം മറ്റ് എമിറേറ്റുകൾക്കും ഗുണകരമാകുന്ന രീതിയിൽ ഉപയോഗിക്കാനുള്ള സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശങ്ങളെ സുപ്രീം കൗൺസിൽ സ്വാഗതം ചെയ്തു.
യോഗത്തിൽ ഷാർജ ഉപ ഭരണാധികാരിയും കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽ ഖാസിമി അധ്യക്ഷത വഹിച്ചു. ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയും പങ്കെടുത്തു. ഷാർജയിലെ കുടുംബങ്ങൾക്ക് വീട് നൽകുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ എല്ലാ സർക്കാർ സംവിധാനങ്ങൾക്കും വിവിധ വകുപ്പുകൾക്കും നിർദ്ദേശം നൽകി.

