അൽഅൻസാരി എക്സ്ചേഞ്ചിന് ഷാർജ എക്സലൻസ് അവാർഡ്
text_fieldsഷാർജ: കിരീടാവകാശി ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് ബിൻ സുൽത്താൻ അൽഖാസിമിയുടെ രക്ഷാ കർതൃത്വത്തിൽ ഷാർജ ചേംബർ ഒഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് സംഘടിപ്പിച്ച സംഘട ിപ്പിച്ച ഷാർജ എക്സലൻസ് അവാർഡിെൻറ നാലാം എഡിഷനിൽ യു.എ.ഇയിൽ നിന്നുളള അന്താരാഷ്ട്ര പണമിടപാട് സ്ഥാപനമായ അൽ അൻസാരി എക്സ്ചേഞ്ചിന് പുരസ്കാരം. മികവുറ്റ പ്രവർത്തനവും പ്രാദേശിക ബിസിനസ് രംഗത്ത് നൽകിയ സംഭാവനകളും പരിഗണിച്ചാണ് പുരസ്കാരം.
ഷാർജ പോർട്സ് ആൻഡ് കസ്റ്റംസ് വിഭാഗം ചെയർമാൻ ശൈഖ് ഖാലിദ് ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ബിൻ സുൽത്താൻ അൽ ഖാസിമി അവാർഡ് വിതരണം ചെയ്തു. ചേംബർ ചെയർമാൻ അബ്ദുല്ലാ സുൽത്താൻ അൽ ഉവൈസ് അധ്യക്ഷത വഹിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള സേവനം ഉത്കൃഷ്ടമായി തുടരുവാനും യു.എ.ഇയുടെ വികസനത്തിനും സാമ്പത്തിക വൈവിധ്യവത്കരണത്തിനും പങ്കുവഹിക്കാനും കൂടുതൽ പ്രോത്സാഹനം പകരുന്നതാണ് പുരസ്കാര ലബ്ധിയെന്ന് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ റാഷിദ് അൽ അൻസാരി അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
