ഷാർജക്ക് ആഘോഷമായി ഇവന്‍റ്സ് ഫെസ്റ്റിവൽ
text_fieldsഷാർജ ഇവന്‍റ് ഫെസ്റ്റിവലിലെ കാഴ്ചകൾ
ഷാർജ: ഷാർജക്ക് ആഘോഷ രാവുകളൊരുക്കി ഇവന്‍റ്സ് ഫെസ്റ്റിവൽ. നാല് ദിവസമായി നടക്കുന്ന ഫെസ്റ്റിവൽ ഞായറാഴ്ച കൊടിയിറങ്ങും. ആയിരക്കണക്കിനാളുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ഫെസ്റ്റിന്‍റെ ഭാഗമായത്. ഷാർജയിലെ ഏറ്റവും വലിയ പരിപാടികളിൽ ഒന്നാണിത്. രണ്ടാം സീസണാണ് ഇന്ന് സമാപിക്കുന്നത്.
ഷാർജ ഗവൺമെന്‍റ് മീഡിയ ഓഫിസ് സംഘടിപ്പിക്കുന്ന പരിപാടി ഉപഭരണാധികാരിയും ഷാർജ മീഡിയ കൗൺസിൽ ചെയർമാനുമായ ശൈഖ് സുൽത്താൻ ബിൻ അഹ്മദ് ബിൻ സുൽത്താൻ അൽ ഖാസിമിയാണ് ഉദ്ഘാടനം ചെയ്തത്. അൽ മജാസ് ആംഫി തീയറ്റർ ഉൾപെടെ ഷാർജയുടെ വിവിധ ഭാഗങ്ങൾ ദീപാലങ്കാരങ്ങളാൽ നിറഞ്ഞിരിക്കുകയാണ്. കുടുംബങ്ങൾക്കും കുട്ടികൾക്കും ആർത്തുല്ലസിക്കാനുള്ള വേദി കൂടിയാണ് ഷാർജ ഇവന്‍റ്സ് ഫെസ്റ്റിവൽ.
സംഗീത പരിപാടികൾ, വിദ്യാഭ്യാസ ശിൽപശാലകൾ, മത്സരങ്ങൾ തുടങ്ങിയവയെല്ലാം ഫെസ്റ്റിന്‍റെ ഭാഗമായി അരങ്ങേറുന്നുണ്ട്. വൈകുന്നേരം നാല് മുതൽ രാത്രി 10 വരെയാണ് പരിപാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

