Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളി പ്രവാസി...

മലയാളി പ്രവാസി കൂട്ടായ്മകൾക്ക് ഷാർജ എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്‍റെ ആദരവ്

text_fields
bookmark_border
മലയാളി പ്രവാസി കൂട്ടായ്മകൾക്ക് ഷാർജ എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്‍റെ ആദരവ്
cancel
camera_alt

 ജീവകാരുണ്യ-രക്തദാന മേഖലകളിൽ പ്രവർത്തിക്കുന്ന മലയാളി പ്രവാസി സംഘടന ഭാരവാഹികൾ

ദുബൈ: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് യു.എ.ഇ.യിലെ പ്രമുഖ മലയാളി പ്രവാസി കൂട്ടായ്മകൾക്ക് ഷാർജ എമിറേറ്റ്സ് ഹെൽത്ത് സർവീസസിന്‍റെ ആദരവ്. ജീവകാരുണ്യ-രക്തദാന മേഖലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന ഓൾ കേരള പ്രവാസി അസോസിയേഷൻ, ബ്ലഡ് ഡോണേഴ്സ് കേരള യു.എ.ഇ, ബ്ലഡ് ഡോണേഴ്സ് ഫോർ യു, പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി, മാസ് എന്നീ സംഘടനകളെയാണ് എമിറേറ്റ്സ് ഹെൽത്ത് സർവീസസ് അധികൃതർ ആദരിച്ചത്.

ഷാർജ എമിറേറ്റ്സ് ഹെൽത്ത് സർവീസസ് ഹാളിൽ നടന്ന ചടങ്ങിൽ സംഘടനകളുടെ പ്രതിനിധികൾ അധികാരികളിൽ നിന്നും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി. സംഘടനകളുടെ സമാനതകളില്ലാത്ത പ്രവർത്തനങ്ങളെ ഭാരവാഹികൾ അഭിനന്ദിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അൽ നിഷാജ് ഷാഹുൽ, പ്രയാഗ് പേരാമ്പ്ര, ഹാജറാബി വലിയകത്ത്, അഭിലാഷ്, ബിനു കോറോം, പ്രമോദ് മടിക്കൈ, സമീന്ദ്രൻ, റാം, മനോജ്, മാനൂവ് വലിയവീട്ടിൽ, നൂറുദ്ദീൻ, പ്രവീൺ ഡേവിഡ്, ഷഹീർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. രക്തദാനത്തെക്കുറിച്ചുള്ള ബോധവൽക്കരണ പരിപാടികൾ, ക്യാമ്പുകൾ, രക്തദാതാക്കളെ കണ്ടെത്തൽ തുടങ്ങി യു.എ.ഇ.യിലുടനീളം സജീവമായ പ്രവർത്തനങ്ങളാണ് ഈ സംഘടനകൾ നടത്തിവരുന്നത്. അംഗീകാരം കൂടുതൽ ഊർജ്ജസ്വലമായി പ്രവർത്തിക്കാൻ പ്രചോദനമാകുമെന്ന് സംഘടനാ ഭാരവാഹികൾ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAE.gulfnewsmalayalam
News Summary - Sharjah Emirates Health Services honors Malayali expat groups
Next Story