Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Dec 2016 2:42 PM IST Updated On
date_range 11 Dec 2016 2:42 PM ISTഷാര്‍ജ ഇന്ത്യന്‍ അസോ. തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച; നേര്‍ക്കുനേര്‍ രണ്ട് മുന്നണികള്‍
text_fieldsbookmark_border
ഷാര്‍ജ: വെള്ളിയാഴ്ച നടക്കുന്ന ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഭരണ സമിതി തെരഞ്ഞെടുപ്പിന് പ്രചാരണം ചൂടുപിടിച്ച് തുടങ്ങി. രണ്ട് മുന്നണികളാണ് പ്രധാനമായും ഇത്തവണ ഗോദയിലുള്ളത്. കോണ്‍ഗ്രസ് നേതാവും നിലവിലെ പ്രസിഡന്‍റുമായ അഡ്വ. വൈ.എ റഹീം നേതൃത്വം നല്‍കുന്ന പാനലും എന്‍.ആര്‍.ഐ ഫ്രണ്ട്സ് ഫോറം നേതാവ് ഷിബുരാജ് നയിക്കുന്ന മുന്നണിയുമാണ് പ്രധാന എതിരാളികള്‍. ഇരുവരും പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഏറ്റുമുട്ടുന്നു.
കഴിഞ്ഞ വര്‍ഷം നാല് മുന്നണികളാണ് രംഗത്തുണ്ടായിരുന്നത്. ഇത് രണ്ടായി ചുരുങ്ങുന്നതോടെ തെരഞ്ഞെടുപ്പില്‍ വീറും വാശിയും കൂടുമെന്നുറപ്പ്. പോയവര്‍ഷങ്ങളില്‍ ശ്രദ്ധേയമായ മത്സരം കാഴ്ച വെച്ച ടീം ഇന്ത്യ ഇത്തവണ ഷിബുരാജ് നേതൃത്വം നല്‍കുന്ന മുന്നണിയിലാണുള്ളത്.
കഴിഞ്ഞ തവണ മത്സരിച്ച ബി.ജെ.പി അനുകൂല ‘ഭാരതീയം’ ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. ഈ സംഘടന പിരിച്ചുവിട്ട് ഇന്ത്യന്‍ പിപ്പിള്‍ ഫോറം നിലവില്‍ വന്നെങ്കിലും ഇത്തവണ മത്സരിക്കുന്നില്ളെന്ന് പ്രസിഡന്‍റ് ഗണേഷ് ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. എന്നാല്‍ രണ്ട് സ്ഥാനാര്‍ഥികളുമായി പ്രവാസി ഇന്ത്യ ഇത്തവണ ഒറ്റക്ക് ഗോദയിലുണ്ട്. പുളിക്കല്‍ നജീബും, സാദിഖ് ചെറുവത്തോട്ടുമാണ് സ്ഥാനാര്‍ഥികള്‍.
ഇടതു അനുകൂല സംഘടനയായ മാസ് ഷാര്‍ജയുടെ നോമിനി ബിജു സോമനാണ് അഡ്വ. വൈ.എ. റഹീമിന്‍െറ പാനലിലെ ജനറല്‍ സെക്രട്ടറി സ്ഥാനാര്‍ത്ഥി. കഴിഞ്ഞ വര്‍ഷം രണ്ട് പാനലുകളിലായി മല്‍സരിച്ച് ജയിച്ചത്തെിയ റഹീമും ബിജുസോമനും ഒറ്റ പാനലായി മല്‍സരിക്കുന്നു എന്നതാണ് ഇത്തവണത്തെ സവിശേഷത. ഇതോടെ കോണ്‍ഗ്രസ് ഒൗദ്യോഗിക പക്ഷം കോണ്‍ഗ്രസുകാരനായ റഹീമിനെതിരെ രംഗത്തത്തെി. മാസ്, ഇന്ദിരാഗാന്ധി വീക്ഷണം ഫോറം - ഷാര്‍ജ, പ്രിയദര്‍ശിനി, സമദര്‍ശിനി, ഒ.ഐ.സി.സി ഷാര്‍ജ, ഇന്ദിരാ ഗാന്ധി വീക്ഷണം - അജ്മാന്‍, മഹാത്മാ ഗാന്ധി കള്‍ച്ചറല്‍ ഫ്രണ്ട്, ഇന്ത്യന്‍ എക്കോസ്, രാജീവ് ഗാന്ധി കള്‍ച്ചറല്‍ കോണ്‍ഗ്രസ്, യുവകലാ സഹിതി, മാല്‍ക്ക തുടങ്ങിയ 12 കക്ഷികളാണ് അഡ്വ. വൈ.എ റഹീം നേതൃത്വം നല്‍കുന്ന മുന്നണിയിലുള്ളത്. ഈ മുന്നണിയില്‍ നിന്ന് വൈ. പ്രസിഡന്‍റ് സ്ഥാനത്തേക്ക് മാത്യു ജോണ്‍ മത്സരിക്കും. ജോ. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മുഹമ്മദ് ജാബിര്‍ എസ് ( എസ്.എം. ജാബിര്‍), ട്രഷററായി വി. നാരായണന്‍ നായര്‍,ജോ. ട്രഷറര്‍ സ്ഥാനത്തേക്ക് അനില്‍ കുമാര്‍ (അനില്‍ വാരിയര്‍) ഓഡിറ്റര്‍ സ്ഥാനത്തേക്ക് അഡ്വ. സന്തോഷ് കെ. നായര്‍ എന്നിവരാണ് മത്സരിക്കുകയെന്ന് മുന്നണി ഭാരവാഹികള്‍ പറഞ്ഞു. മാനേജിങ് കമ്മറ്റി അംഗങ്ങളായി അഡ്വ. അജി കുര്യാകോസ്, ബിജു എബ്രഹാം, ചന്ദ്ര ബാബു, ജോയി ജോണ്‍ തോട്ടുങ്ങല്‍, പ്രകാശ് കുഞ്ഞിരാമന്‍ ( പ്രകാശ് പി.ആര്‍), ശ്രിപ്രകാശ് പുറയത്ത്, ഉണ്ണി കൃഷ്ണന്‍ പി.ആര്‍ എന്നിവരും മത്സരിക്കും.
കോണ്‍ഗ്രസ് സംഘടനയായ ഇന്‍കാസ് നേതൃത്വം നല്‍കുന്ന മുന്നണിയില്‍ കെ.എം.സി.സി, ഐ.ഒ.സി, എന്‍.ആര്‍.ഐ ഫ്രണ്ട്സ് ഫോറം, മഹാത്മാഗാന്ധി കള്‍ച്ചറല്‍ ഫ്രണ്ട്, ഐ.എം.സി.സി, മാക്ക്, മാസ്കോത്, ടീം ഇന്ത്യ, സൗഹൃദവേദി ഷാര്‍ജ എന്നീ സംഘടനകളാണ് അണിനിരക്കുന്നത്.
ജേക്കബ് എബ്രഹാം വൈസ്. പ്രസിഡന്‍റ് സ്ഥാനത്തേക്കും മുന്‍ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് കെ. ബാലകൃഷ്ണന്‍ ( ബാലന്‍) ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിക്കും. അബ്ദുല്ല മല്ലച്ചേരി ജോ. സെക്രട്ടറി സ്ഥാനത്തേക്കും, അബ്ദുല്ല വി.പി (ചേളേരി) ട്രഷറര്‍ സ്ഥാനത്തേക്കും, ജോ. ട്രഷററായി കെ.എം അബ്ദുല്‍ മനാഫും, ഓഡിറ്ററായി പി.സി ഗീവര്‍ഗീസും (സണ്ണി) മത്സരിക്കും. മാനേജിങ് കമ്മറ്റിയിലേക്ക് അബ്ദുല്‍ മനാഫ്, ഇസ്മയില്‍ റാവുത്തര്‍ പി.എം, ആര്‍ ബാവു ബഷീര്‍, രഘുത്തമന്‍ ടി.എസ് (രഘു), ഷാജി ജോണ്‍, സുരേഷ് പി. നായര്‍, സക്കീര്‍ മുഹമ്മദ് ( സക്കീര്‍ മുഹമ്മദ് കുമ്പള) എന്നിവരാണ് രംഗത്തുള്ളത്.
12,000 ഓളം കുട്ടികള്‍ പഠിക്കുന്ന ഷാര്‍ജ ഇന്ത്യന്‍ സ്കൂളടക്കമുള്ള നിരവധി സ്ഥാപനങ്ങള്‍ നാലു പതിറ്റാണ്ട് പിന്നിടുന്ന അസോസിയേഷന്‍െറ കീഴിലുണ്ട്. അടുത്തിടെ ഉദ്ഘാടനം ചെയ്യപ്പെട്ട ശ്മശാനം അസോസിയേഷനാണ് നിര്‍മിച്ചത്. പുതിയ സ്കൂള്‍ കെട്ടിടത്തിന്‍െറ നിര്‍മാണവും നടന്ന് വരുന്നു. സാഹിത്യ അവാര്‍ഡുകള്‍ പോലുള്ള ശ്രദ്ധേയമായ നിരവധി പദ്ധതികള്‍ അസോസിയേഷന്‍ കൊണ്ട് വന്നിട്ടുണ്ട്. നോര്‍ക്കയില്‍ പേരു ചേര്‍ക്കലടക്കമുള്ള വിവിധ പ്രവര്‍ത്തനങ്ങളും നടന്ന് വരുന്നു.
16ന് രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് വോട്ടെടുപ്പ്. അന്നു തന്നെ വോട്ടെണ്ണും. 2552 അംഗങ്ങള്‍ക്കാണ് വോട്ടവകാശം. ഇതില്‍ 1400-1500 പേരാണ് സാധാരണ വോട്ട് ചെയ്യാറ്. അജ്മാന്‍ അല്‍ അമീര്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ എസ്.ജെ ജേക്കബാണ് വരണാധികാരി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story