Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ എജുക്കേഷൻ സോൺ...

ഷാർജ എജുക്കേഷൻ സോൺ ‘വിലയേറിയ ഹോംവർക്കുകൾ’ നിരോധിച്ചു

text_fields
bookmark_border
ഷാർജ എജുക്കേഷൻ സോൺ ‘വിലയേറിയ ഹോംവർക്കുകൾ’ നിരോധിച്ചു
cancel

ദുബൈ: മാതാപിതാക്കൾക്ക്​ ഭാരിച്ച ചിലവ്​ വരുന്ന രീതിയിലുള്ള ഹോംവർക്കുകൾ നൽകുന്നതിൽ നിന്ന്​ സ്​കൂളുകളെ ഷാർജ എജുക്കേഷൻ സോൺ വിലക്കി. വിദ്യാഭ്യാസ വകുപ്പി​​​െൻറ നിർദേശത്തെ തുടർന്നാണ്​ ഇൗ നടപടിയെന്നാണ്​ സൂചന. ഒരു ഹോം വർക്ക്​ ചെയ്യുന്നതിന്​ 200 ദിർഹം വരെ ചെലവ്​ വരുന്നതായി ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ്​ വിലക്കേർപ്പെടുത്തേണ്ടിവന്നത്​. ഇത്തരം ഹോംവർക്കുകളുടെ അടിസ്​ഥാനത്തിൽ മാർക്ക്​ നൽകുന്ന രീതിക്കെതിരെയും സ്​കൂൾ മാനേജ്​മ​​െൻറുകൾക്ക്​ മുന്നറിയിപ്പ്​ നൽകിയിട്ടുണ്ട്​. 
കട്ടിയുള്ള പേപ്പറുകൾ മുതൽ സ്​റ്റിക്കറുകളും ബാറ്ററികളും വരെ വാങ്ങിയാണ്​ ഒാരോ ഹോംവർക്കും ചെയ്യേണ്ടിയിരുന്നത്​. ഇതിനെതിരെ രക്ഷിതാക്കൾ നിരവധി പരാതികൾ നൽകിയിരുന്നു. 

ബുക്ക്​സ്​റ്റാളുകളിൽ നിന്നും മറ്റും വാങ്ങാൻ കിട്ടുന്നതരം ​പ്രൊജക്​ടുകളാണ്​ അധ്യാപകർ നൽകിയിരുന്നു. ​എളുപ്പവഴിയെന്ന നിലയിൽ ഇത്തരം റെഡിമെയ്​ഡ്​ ​പ്രൊജക്​ടുകൾ വാങ്ങി കുട്ടികൾക്ക്​ കൊടുത്തുവിടുകയാണ്​ രക്ഷിതാക്കൾ ചെയ്യുന്നത്​. ഇതിന്​ പകരം സ്​കൂളിൽ തന്നെ  അധ്യാപകരുടെ മേൽനോട്ടത്തിൽ ലൈബ്രറിയുടെ സഹായത്തോടെ ​പ്രൊജക്​ടുകൾ ചെയ്യാനുള്ള സൗകര്യം ഉണ്ടാക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssharjah education zone
News Summary - sharjah education zone-uae-gulf news
Next Story