മൂന്നു വാഹനങ്ങളെ ഇടിച്ച് കടന്ന ഡ്രൈവറെ പിടികൂടി പൊലീസ്
text_fieldsമൂന്ന് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളയുന്ന പിക്-അപ്പ് ട്രക്ക്
ഷാർജ: മൂന്ന് വാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ച് കടന്നുകളഞ്ഞ ഡ്രൈവറെ പിടികൂടി പൊലീസ്. സംഭവം നടന്ന് ആറു മണിക്കൂറിനകമാണ് ഡ്രൈവറെ പിടികൂടിയത്. ഷാർജയിലെ എയർപോർട്ട് റോഡിലാണ് സംഭവമുണ്ടായത്. ഡ്രൈവറെ കണ്ടെത്തുന്നതിനും വാഹനത്തെ തിരിച്ചറിയുന്നതിനും സ്മാർട്ട് സംവിധാനങ്ങളും നിരീക്ഷണ കാമറകളും സഹായിച്ചു.
സംഭവത്തിന്റെ 41 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ഇതിൽ ഒരു വെളുത്ത പിക്-അപ്പ് ട്രക്ക് പെട്ടെന്ന് ഹൈവേയിലെ ലെയ്നുകൾ മുറിച്ചുകടന്ന് മറ്റൊരു വാഹനത്തിൽ ഇടിക്കുന്നതും, തുടർന്ന് ഇതിന്റെ ആഘാതത്തിന്റെ ശക്തിയിൽ ഇടതുവശത്തുള്ള മൂന്നാമത്തെ കാറുമായി ഇടിക്കുന്നതുമാണ് വിഡിയോയിലുള്ളത്.
വെളുത്ത നിറത്തിലുള്ള ട്രക്കിന്റെ ഡ്രൈവർ പിന്നീട് വേഗത കൂട്ടി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്. അപകടശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുന്നത് യു.എ.ഇ ഗതാഗത നിയമങ്ങളുടെയും ചട്ടങ്ങളുടെയും ലംഘനമാണ്. ലെയ്ൻ തെറ്റിക്കുന്നത് ഗതാഗത അപകടങ്ങളുടെ പ്രധാന കാരണങ്ങളിലൊന്നാണെന്നും ഇത് ഗുരുതരമായ പരിക്കുകൾക്ക് കാരണമാകുമെന്നും ഷാർജ പൊലീസിലെ ട്രാഫിക് ആൻഡ് പട്രോൾ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് അബ്ദുല്ല അലൈ മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

