പ്രൗഢ കാഴ്ചകൾ ഒരുക്കി ഷാർജ ക്ലാസിക് കാർ ഫെസ്റ്റിവൽ
text_fieldsഷാർജ മ്യൂസിയം സ്ക്വയറിൽ നടക്കുന്ന ഷാർജ
ക്ലാസിക് കാർ ഫെസ്റ്റിവൽ വേദി
ഷാർജ: സൗന്ദര്യത്തോടൊപ്പം ചരിത്രം പേറുന്ന വിന്റേജ് കാറുകൾ പ്രദർശിപ്പിക്കുന്ന മൂന്നാമത് ഷാർജ ക്ലാസിക് കാർ ഫെസ്റ്റിവലിന് ഇന്ന് സമാപനമാകും. ഷാർജ മ്യൂസിയം സ്ക്വയറിൽ മൂന്നു ദിവസമായി നടന്നുവരിന്ന ഫെസ്റ്റിവലിൽ 300ലധികം ക്ലാസിക് കാറുകളാണ് പ്രദർശിപ്പിക്കുന്നതെന്ന് ഷാർജ ക്ലാസിക് കാർ മ്യൂസിയം ഡയറക്ടർ അഹമ്മദ് സെയ്ഫ് ബിൻ ഹന്ദൽ പറഞ്ഞു.
മുൻ എഡിഷനുകളിൽ നിന്ന് വിത്യസ്തമായി സന്ദർശകർക്കായി പുതുക്കിയ നിരവധി അപൂർവ വാഹനങ്ങളാണ് ഇത്തവണ പ്രദർശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ പങ്കെടുത്തവരല്ല ഇത്തവണ വീണ്ടും പ്രദർശവുമായി എത്തുന്നതെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇത് സന്ദർശകർക്ക് വിത്യസ്ത അനുഭവം സമ്മാനിക്കും. ലോകമെമ്പാടുമുള്ള വാഹനങ്ങൾ എത്രത്തോളം വൈവിധ്യപൂർണ്ണമാണെന്ന് പ്രദർശിപ്പിക്കുന്നതിനായി ഏറ്റവും അപൂർവമായ കാറുകളാണ് മ്യൂസിയം തിരഞ്ഞെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജാപ്പനീസ്, അമേരിക്കൽ, യൂറോപ്യൻ മോഡൽ കാറുകളുടെ പ്രദർശനത്തിലൂടെ സന്ദർശകർക്ക് ഇവ എങ്ങനെയാണ് രൂപകൽപന ചെയ്തതെന്നും ചരിത്രം അതിൽ എങ്ങനെ ഭാഗമയെന്നും മനസിലാക്കിത്തരും.
ഇത്തവണ കുടുംബങ്ങൾക്കായി കൂടുതൽ വിനോദ പരിപാടികളും നടത്തിവരുന്നുണ്ട്. റസ്റ്റാറന്റുകൾ, കഫേകൾ, ഓട്ടോ ഷോപ്പുകൾ എന്നിവയും ഫെസ്റ്റിവലിൽ ഒരുക്കിയിട്ടുണ്ട്. എല്ലാ പ്രായത്തിലുമുള്ളവർക്ക് ഫെസ്റ്റിവൽ ആസ്വദിക്കൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷാർജ ഡിപാർട്ട്മെന്റ് ഓഫ് ഗവൺമെന്റ് റിലേഷൻസ് ചെയർമാന ശൈഖ് ഫഹിം ബിൻ സുൽത്താൻ അൽ ഖാസിമി, ഡിപാർട്ട്മെന്റ് ഓഫ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് കമ്യൂണിറ്റി ഡവലപ്മെന്റ് ചെയർമാൻ ശൈഖ് മുഹമ്മദ് ബിൻ ഹുമൈദ് അൽ ഖാസിമി, ഷാർജ ഡിജിറ്റൽ ഡിപാർട്ട്മെന്റ് ഡയറക്ടർ ജനറൽ ശൈഖ് സഊദ് ബിൻ സുൽത്താൻ അൽ ഖാസിമി എന്നിവർ ഫെസ്റ്റിവൽ സന്ദർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

