Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹരിത ഇടങ്ങൾ...

ഹരിത ഇടങ്ങൾ സംരക്ഷിക്കാൻ പത്ത് നിർദേശങ്ങളുമായി ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി

text_fields
bookmark_border
ഹരിത ഇടങ്ങൾ സംരക്ഷിക്കാൻ പത്ത് നിർദേശങ്ങളുമായി ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി
cancel

ഷാ​ർ​ജ: വി​നോ​ദ​ത്തി​നും വി​ശ്ര​മ​ത്തി​നു​മാ​യി ഒ​രു​ക്കി​യ ഹ​രി​ത ഇ​ട​ങ്ങ​ളി​ൽ ശു​ചി​ത്വ​വും സു​ര​ക്ഷ​യും ഉ​റ​പ്പു​വ​രു​ത്താ​നാ​യി 10 നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി ഷാ​ർ​ജ സി​റ്റി മു​നി​സി​പ്പാ​ലി​റ്റി. സാ​ധാ​ര​ണ ഇ​ത്ത​രം സ്​​ഥ​ല​ങ്ങ​ളി​ൽ കാ​ണു​ന്ന തെ​റ്റാ​യ പ്ര​വ​ണ​ത​ക​ളു​ടെ പ​ട്ടി​ക​യാ​ണ്​ അ​ധി​കൃ​ത​ർ പു​റ​ത്തി​റ​ക്കി​യ​ത്.

സ​മൂ​ഹ​ത്തി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും ത​ട​സ്സ​മി​ല്ലാ​തെ വി​നോ​ദ​സ്ഥ​ല​ങ്ങ​ൾ ആ​സ്വ​ദി​ക്കാ​ൻ നി​യ​മം പാ​ലി​ക്കാ​ൻ എ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന്​ അ​ധി​കൃ​ത​ർ അ​ഭ്യ​ർ​ഥി​ച്ചു. ജ​ന​ങ്ങ​ൾ ഒ​ത്തു​കൂ​ടു​ന്ന ഹ​രി​ത ഇ​ട​ങ്ങ​ളി​ലും ബീ​ച്ചു​ക​ളി​ലും പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക​ര​ണ​വും ശ​ക്​​ത​മാ​ക്കു​മെ​ന്നും മു​നി​സി​പ്പാ​ലി​റ്റി സി​റ്റി അ​പ്പി​യ​റ​ൻ​സ്​ മേ​ധാ​വി ജ​മാ​ൽ അ​ബ്​​ദു​ല്ല അ​ൽ മ​സ്മി പ​റ​ഞ്ഞു.

വ​കു​പ്പി​ലെ 60 ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥി​ര​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്താ​നും ബോ​ധ​വ​ത്ക​ര​ണം ന​ട​ത്താ​നും രം​ഗ​ത്തു​ണ്ട്. പൊ​തു​സ്​​ഥ​ല​ങ്ങ​ൾ മ​നോ​ഹ​ര​മാ​യി സൂ​ക്ഷി​ക്കാ​നാ​ണ്​ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്.

ഹ​രി​ത​സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ൽ, പൊ​തു​മു​ത​ൽ ന​ശി​പ്പി​ക്ക​ൽ, വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ കൊ​ണ്ടു​വ​ര​ൽ, പൂ​ക്ക​ളും പു​ല്ലും ന​ശി​പ്പി​ക്ക​ൽ, നി​ശ്​​ച​യി​ച്ച പ്ര​ദേ​ശ​ങ്ങ​ൾ​ക്ക് പു​റ​ത്ത് ബാ​ർ​ബി​ക്യൂ ഉ​പ​യോ​ഗി​ക്ക​ൽ, ഷീ​ഷ വ​ലി​ക്ക​ൽ, മോ​ട്ടോ​ർ സൈ​ക്കി​ളും സൈ​ക്കി​ളു​ക​ളും ഉ​പ​യോ​ഗി​ക്ക​ൽ, പു​ല്ലി​ൽ ഫു​ട്​​ബാ​ൾ ക​ളി​ക്ക​ൽ, അ​നു​മ​തി​യി​ല്ലാ​തെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും പാ​ർ​ക്കി​ലും ക്യാ​മ്പി​ങ്, ലൗ​ഡ്​ സ്പീ​ക്ക​ർ ഉ​ച്ച​ത്തി​ൽ ഉ​പ​യോ​ഗി​ക്ക​ൽ എ​ന്നി​വ​യാ​ണ്​ അ​ധി​കൃ​ത​ർ നി​രോ​ധി​ച്ച​ത്.

എ​മി​റേ​റ്റി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും അ​നു​യോ​ജ്യ​മാ​യ അ​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കാ​ൻ മു​നി​സി​പ്പാ​ലി​റ്റി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്നും നി​രോ​ധി​ത പ്ര​വൃ​ത്തി​ക​ൾ സം​ഭ​വി​ച്ചാ​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി. പൊ​തു​ജ​ന​ങ്ങ​ൾ​ക്ക്​ ഇ​തു​സം​ബ​ന്ധി​ച്ച പ​രാ​തി​ക​ൾ 993 എ​ന്ന ന​മ്പ​റി​ൽ ല​ഭ്യ​മാ​കു​മെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MunicipalitySharjah Cityprotect green spaces
News Summary - Sharjah City Municipality with ten suggestions to protect green spaces
Next Story