30,000 ഇഫ്താർ കിറ്റുകൾ വിതരണംചെയ്ത് ഷാർജ ചാരിറ്റി
text_fieldsഷാർജ ചാരിറ്റി ഇന്റർനാഷനൽ പ്രവർത്തകർ ഇഫ്താർ കിറ്റ് വിതരണംചെയ്യുന്നു
ഷാർജ: റമദാനിലെ ആദ്യ ദിനത്തിൽ എമിറേറ്റിലെ 129 ഇടങ്ങളിലായി 30,000 ഇഫ്താർ കിറ്റുകൾ വിതരണംചെയ്ത് ഷാർജ ചാരിറ്റി ഇന്റർനാഷനൽ. റമദാനിൽ 10 ലക്ഷം ഇഫ്താർ കിറ്റുകൾ വിതരണംചെയ്യാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച വാർഷിക കാമ്പയ്നിന്റെ ഭാഗമായാണ് ആദ്യ ദിനം 30,000 ഇഫ്താർ കിറ്റുകൾ വിതരണംചെയ്തത്.
ഷാർജ ചാരിറ്റി ഇന്റർനാഷനലിന്റെ ഏറ്റവും പ്രധാനപ്പെട്ട റമദാൻ സംരംഭങ്ങളിൽ ഒന്നാണ് ഇഫ്താർ കിറ്റ് വിതരണമെന്ന് കമ്മിറ്റി തലവൻ അബ്ദുല്ല സെയ്ഫ് ബിൻ ഹിന്ദി പറഞ്ഞു. സമൂഹത്തിന്റെ ഐക്യം ശക്തിപ്പെടുത്താനും അർഹരായ കുടുംബങ്ങളുടെ പ്രയാസങ്ങൾ ദൂരീകരിക്കാനും ലക്ഷ്യമിട്ടാണ് ഇഫ്താർ കിറ്റ് വിതരണം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഉയർന്ന മാനദണ്ഡങ്ങളും ഗുണനിലവാരവും സുരക്ഷയും പാലിച്ചതാണ് ഭക്ഷ്യ കിറ്റുകൾ ഒരുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

