Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനിരവധി ജലവിതരണ...

നിരവധി ജലവിതരണ പദ്ധതികൾ പൂർത്തിയാക്കി ഷാർജ ചാരിറ്റി

text_fields
bookmark_border
നിരവധി ജലവിതരണ പദ്ധതികൾ പൂർത്തിയാക്കി ഷാർജ ചാരിറ്റി
cancel

ഷാർജ: ലോകമെമ്പാടും ജലക്ഷാമം നേരിടുന്ന ജന സമൂഹങ്ങൾക്ക്​ സുരക്ഷിതമായ കുടിവെള്ളം ലഭ്യമാക്കാനായി 2025ൽ ആരംഭിച്ച നിരവധി ജലവിതരണ പദ്ധതികൾ പൂർത്തിയായതായി ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ (എസ്​.സി.ഐ) വ്യക്​തമാക്കി. ലോക ജലദിനത്തിലാണ്​ പൂർത്തിയായ ജലവിതരണ പദ്ധതികളുടെ വിശദവിവരങ്ങൾ പുറത്തുവിട്ടത്​. വരൾച്ച ബാധിച്ച നിരവധി രാജ്യങ്ങളിലുടനീളം വിത്യസ്ത രീതിയിലുള്ള 11,866 കിണറുകളാണ്​ പദ്ധതിയിലൂടെ നിർമിച്ചു നൽകിയത്​​. മൊത്തം 43.1 ദശലക്ഷം ദിർഹം ചെലവിട്ട്​ 32 കടൽജല ശുദ്ധീകരണ പ്ലാന്‍റുകളുടെ നിർമാണവും പൂർത്തിയായി. ഏതാണ്ട്​ 10 ലക്ഷം പേർക്ക്​ പ്രയോജനം ലഭിക്കും.

ജനങ്ങൾക്ക്​ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിനായുള്ള എസ്​.സി.ഐയുടെ മാനുഷിക ദൗത്യത്തിന്‍റെ ഭാഗമായുള്ളതാണ്​ ജല വിതരണ പദ്ധതികൾ എന്ന്​ ഷാർജ ചാരിറ്റി ഇന്‍റർനാഷനൽ ബോർഡ്​ വൈസ്​ ചെയർമാൻ മുഹമ്മദ്​ റാശിദ്​ ബിൻ ബയാത്ത്​ പറഞ്ഞു. ജീവിത നിലവാരം ഉയർത്തുക, രോഗങ്ങൾ കുറക്കുക തുടങ്ങിയവയിൽ ഷാർജ ചാരിറ്റി ഇന്‍റർനാഷനലിന്​ നിർണായകമായ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsUAEgulfnewsmalayalam
News Summary - Sharjah Charity completes several water supply projects
Next Story