പ്രാദേശിക തേൻ ഉൽപാദകർക്ക് സഹായവുമായി ഷാർജ ചേംബർ
text_fieldsപ്രാദേശിക തേൻ ഉൽപാദകരുടെ ഉൽപന്നങ്ങൾ വീക്ഷിക്കുന്ന ഷാർജ ചേംബർ പ്രതിനിധികൾ
ഷാർജ: തേനീച്ച വളർത്തൽ, തേൻ ഉൽപാദന മേഖലയെ ശാക്തീകരിക്കുന്നതിനുള്ള ശ്രമങ്ങൾ തുടർന്ന് ഷാർജ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി.
പ്രത്യേക ദേശീയ വ്യവസായങ്ങളെ ശക്തിപ്പെടുത്തുന്നതിന്റെയും സംരംഭകരെയും ചെറുകിട-ഇടത്തരം സംരംഭ ഉടമകളെയും പിന്തുണക്കുന്നതിന്റെയും പ്രാദേശിക സമ്പദ്വ്യവസ്ഥയിൽ അവരുടെ സജീവ സംഭാവന ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ചേംബർ ഈ മേഖലയിൽ ശ്രദ്ധിക്കുന്നത്. മാർക്കറ്റിങ് അവസരങ്ങൾ വികസിപ്പിക്കുക, തേനീച്ച പ്രജനനത്തിനുള്ള മികച്ച രീതികൾ പങ്കുവെക്കുക, കാര്യക്ഷമമായ വിതരണ ശൃംഖലകൾ ഉറപ്പാക്കുക എന്നിങ്ങനെയുള്ള പ്രവർത്തനങ്ങളിലൂടെയാണ് തേൻ ഉൽപാദകരെ സഹായിക്കുന്നത്.
യു.എ.ഇ നേതൃത്വത്തിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഷാർജയുടെ സാംസ്കാരികവും പാരിസ്ഥിതികവുമായ പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ഈ സംരംഭങ്ങൾ ദേശീയ ഭക്ഷ്യസുരക്ഷയെയും ഏറെ പിന്താങ്ങുന്നതാണ്.ചേംബറിന്റെ ഇടപെടലുകൾ തേനീച്ച വളർത്തുന്നവരെ സാമ്പത്തികമായി ശാക്തീകരിക്കുകയും ഉൽപ്പന്ന ഗുണനിലവാരം ഉറപ്പാക്കുകയും പ്രാദേശിക, ആഗോള കയറ്റുമതി അവസരങ്ങൾ തുറക്കുകയും ചെയ്യുന്നുവെന്ന് ചേംബർ അൽ ദൈദ് ശാഖയുടെ ഡയറക്ടർ മുഹമ്മദ് മുസ്ബഹ് അൽ തുനൈജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

