എം.ജി.സി.എഫ് ‘പ്രവാസ രാവ്’ ആഘോഷമാക്കി ഷാർജ
text_fieldsഎം.ജി.സി.എഫ് ഷാർജ കമ്മിറ്റി സംഘടിപ്പിച്ച ‘പ്രവാസ രാവ് 2025’ന്റെ ഭാഗമായി നടന്ന സംസ്കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ പി.കെ. റെജി
ഉദ്ഘാടനം ചെയ്യുന്നു
ഷാർജ: മഹാത്മാ ഗാന്ധി കൾചറൽ ഫോറം (എം.ജി.സി.എഫ്) ഷാർജ കമ്മിറ്റി ഓണത്തിന് മുന്നോടിയായി ഷാർജ ലുലു സെൻട്രൽ മാളിൽ സംഘടിപ്പിച്ച ‘പ്രവാസ രാവ് 2025’ ഷാർജക്ക് ആഘോഷ രാവായി മാറി. രംഗപൂജയോടെ തുടങ്ങിയ പരിപാടിയിൽ തിരുവാതിരക്കളി, ഒപ്പന, മാർഗംകളി, ഫ്യൂഷൻ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ് തുടങ്ങിയ വിവിധ കലാപ്രകടനങ്ങൾ അരങ്ങേറി.
സംസ്കാരിക സമ്മേളനം ഷാർജ ഇന്ത്യൻ അസോസിയേഷൻ ജോ. ട്രഷറർ പി.കെ റെജി ഉദ്ഘാടനം ചെയ്തു. എം.ജി.സി.എഫ് ഷാർജ പ്രസിഡന്റ് നൗഷാദ് മന്ദങ്കാവ് അധ്യക്ഷതവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ ട്രഷറർ ഷാജി ജോൺ, അഡ്വ. വൈ.എ. റഹീം, വി. നാരായണൻ നായർ, അബ്ദുല്ല മല്ലച്ചേരി, പി. ഷാജി, എസ്.എം. ജാബിർ, രഞ്ജൻ ജേക്കബ്, ഷിബു ജോൺ, ടി.വി. നസീർ എന്നിവർ സംസാരിച്ചു.
എം.ജി.സി.എഫ് ജന. സെക്രട്ടറി ഹരി ഭക്തവത്സലൻ സ്വാഗതവും ട്രഷറർ പി.വി. സുകേശൻ നന്ദിയും പറഞ്ഞു. പി. ഷാജി ലാൽ, നവാസ് തേക്കട, സി.എ. ബിജു, ഷിജി അന്ന ജോസഫ്, രാജി എസ്. നായർ, അഡ്വ. അൻസാർ താജ്, അനന്തൻ നമ്പ്യാർ, ഗായത്രി എസ്.ആർ. നാഥ്, രാഖി ശെൽവിൻ, സി.വി. സിജി എന്നിവർ സംബന്ധിച്ചു. ദുബൈ ഡ്യൂട്ടി ഫ്രീയുടെ (ഫിനാൻസ് വിഭാഗം) വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കാസർകോട് സ്വദേശി റാഫി പട്ടേലിനെ ചടങ്ങിൽ അനുമോദിച്ചു.തുടർന്ന് പിന്നണി ഗായിക ഹർഷ ചന്ദ്രനും ക്ലാപ്സ് യു.എ.ഇ മ്യൂസിക് ട്രൂപ്പും ചേർന്നൊരുക്കിയ ഗാനസന്ധ്യയും അരങ്ങേറി. നൂറുകണക്കിനാളുകൾ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

