ഷാര്‍ജയിലെ പുതിയ കാലിചന്ത തുറന്നു
text_fieldsസജ വ്യവസായ മേഖലയിലെ പുതിയ കന്നുകാലി ചന്ത
ഷാര്‍ജ: സജ വ്യവസായ മേഖലയില്‍ പൂര്‍ത്തിയായ കന്നുകാലി ചന്ത വ്യാഴാഴ്ച തുറന്നു. സജ വ്യവസായ മേഖലയില്‍ 1.30 കോടി ദിര്‍ഹം ചിലവിട്ട് 170,000 ചതുരശ്ര അടിയില്‍ നിര്‍മിച്ച കാലി ചന്ത വൈവിധ്യങ്ങളും ആധുനിക സൗകര്യങ്ങളും നിറഞ്ഞതാണ്. ചന്തയിലേക്കുള്ള റോഡുകള്‍, പാര്‍ക്കിങുകള്‍, പാതവിളക്കുകള്‍ എന്നിവ സ്ഥാപിച്ചതായി വകുപ്പ് ചെയര്മാന് പറഞ്ഞു.
ഷാര്‍ജ-ദൈദ് റോഡ്, എമിറേറ്റ്സ് റോഡ്, ഖോര്ഫക്കാന് റോഡ് എന്നിവയുമായി മാര്‍ക്കറ്റ് റോഡ് ബന്ധിച്ചിട്ടുണ്ടെന്ന് ഗതാഗത വിഭാഗം പറഞ്ഞു. വ്യാപാരികളെയും വാടകക്കാരെയും ജൂബൈലിലെ വിപണിയില്‍ നിന്ന് സജാ പ്രദേശത്തെ പുതിയ ഷാര്‍ജ കന്നുകാലി മാര്‍ക്കറ്റിലേക്ക് മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്ന് ഷാര്‍ജ സര്‍ക്കാരിെൻറ നിക്ഷേപ വിഭാഗമായ ഷാര്‍ജ അസറ്റ് മാനേജ്മെൻറ് അറിയിച്ചു. ആടു വില്‍പ്പനക്ക് 141 കടകള്‍, കന്നുകാലികളെ വില്ക്കാന് 26, ഒട്ടകങ്ങളെ വില്ക്കാന് 12, കോഴിയെ വില്ക്കാന്, അറവുശാല എന്നിവ ഉള്‍പ്പെടുന്നു. പുതിയ ഓട്ടോമാറ്റിക് അറവുശാലയില്‍ മണിക്കൂറില്‍ 240 കന്നുകാലികളെ ഉള്‍ക്കൊള്ളുന്നു കാലിത്തീറ്റ വില്‍പ്പനക്കായി 44 സ്റ്റോറുകളും 34 മള്‍ട്ടിയൂസ് ഷോപ്പുകളും 32 നഴ്സറി ഷോപ്പുകളും കന്നുകാലികളെ വില്‍ക്കുന്നതിനുള്ള ലേല യാര്‍ഡ്, 386 ആരാധകരുടെ ശേഷിയുള്ള പള്ളി എന്നിവ ഇവിടെയുണ്ട്.
ജുബൈലിലെ കിളികള്‍ പാട്ട് നിറുത്തുന്നു
ഉദ്യാന നഗരിയായ ഷാര്‍ജ അല്‍ മജാസിലെ ഓരോകാഴ്ച്ചകളും വൈവിധ്യങ്ങള്‍ നിറഞ്ഞതാണ്. ഇതിലേറെ ഭംഗിയുള്ള കാഴ്ച്ചയാണ് അല്‍ ജുബൈലിലെ കാലിചന്ത. ചന്തയുടെ വാതിലുകള്‍ എന്നേന്നേക്കുമായി അടയുമ്പോള്‍ പ്രദേശത്തിെൻറ പ്രകൃതി രമണീയമായ സംഗീതം കൂടിയാണ് അവസാനിക്കുന്നത്. ചെറിയ കൂടുകളിലാക്കി ജുബൈലിലെ റോഡരികില്‍ വില്‍പ്പനക്ക് വെച്ച കാക്കതൊള്ളായിരം പക്ഷികളുടെ സംഗീതാലാപനം കേള്‍ക്കേണ്ടതു തന്നെയാണ്. രാജകുടുംബത്തിലെ ആളുകള്‍ മരിച്ചാല്‍ ഖബറടക്കുന്നത് ചന്തയുടെ പിറക് വശത്തുള്ള ഖബര്‍സ്ഥാനിലാണ്.
പൂച്ചകള്‍ എന്ത് ചെയ്യും
ജുബൈല്‍ ചന്തയില്‍ അന്നം തേടി വരുന്ന നിരവധി പൂച്ചകളുണ്ട്. ചന്ത മാറ്റിയാല്‍ എവിടെ പോകും എന്ന 'ചിന്തയിലായിരുന്നു' പൂച്ചകള്‍. ഖാലിദ് തുറമുഖത്ത് നിന്ന് അബറയിലും ബോട്ടിലുമായി നിരവധി പേരാണ് ചന്തയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്നിരുന്നത്. ആര്യവേപ്പുകള്‍ തണല്‍ വിരിക്കുന്ന മാര്‍ക്കറ്റില്‍ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. സ്ഥാപനത്തിലെ മുതലാളിമാരും തൊഴിലാളികളും സംയുക്തമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ സംഗമം പ്രസിദ്ധമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

