ഷാർജ: എല്ലാവിധ കോവിഡ് സുരക്ഷ മാനദണ്ഡങ്ങളും പാലിച്ച് ഷാർജയിലെ മഴമുറി സന്ദർശകരെ സ്വാഗതം ചെയ്യുന്നു.ആധുനിക സെൻസറുകളുടെ സഹായത്തോടെ മഴക്കുള്ളിലൂടെ മഴ നനയാതെ നടക്കാൻ സാധിക്കുന്ന സംവിധാനമാണ് ഇവിടെയുള്ളത്.
2018ൽ ആരംഭിച്ചതുമുതൽ റെയിൻ റൂം ഒരു ലക്ഷത്തിലധികം സന്ദർശകരെ സ്വീകരിച്ചുവെന്ന് ഷാർജ ആർട്ട് ഫൗണ്ടേഷൻ പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെൻറ് കോഒാഡിനേറ്റർ ഹുദ അലി പറഞ്ഞു.ഫൗണ്ടേഷെൻറ വെബ്‌സൈറ്റ് വഴി മുൻകൂട്ടി ടിക്കറ്റ് ബുക്ക് ചെയ്യാനും സുരക്ഷിതമായ മഴയനുഭവം ആസ്വദിക്കാനും കഴിയുമെന്ന് അവർ പറഞ്ഞു.