ഭക്ഷ്യവിഭവങ്ങൾ കൊണ്ട് കലകളുടെ വസന്തം തീർത്ത് ഷാർജ
text_fieldsഷാർജ: പച്ചക്കറിക്കായത്തട്ടിൽ, ഒരു മുത്തശ്ശിപ്പൊട്ടറ്റോ ചൊല്ലി,കുഞ്ഞോളേ കുമ്പാളീ മാമുണ്ട് ചാഞ്ചാടൂ 1991ൽ പ ുറത്തിറങ്ങിയ കിലുക്കാംപ്പെട്ടി എന്ന ചിത്രത്തിനുവേണ്ടി ബിച്ചുതിരുമല എഴുതിയ വരികൾ ഓർത്തു പോകും ഷാർജ എക്സ്പ ോസെൻററിൽ നടക്കുന്ന കൾനയർ 2019 പ്രദർശന നഗരിയിലെത്തിയാൽ. സാമ്പാറും അവിയലും തോരനും കാളനും ഓലനുമായി മാറുന്നതിന ് മുമ്പ് തങ്ങൾക്ക് പലതായി മാറുവാനുണ്ടെന്നും നിങ്ങൾ കഷ്ണങ്ങളാക്കുവാൻ കരുതിയിരിക്കുന്ന കത്തി ഭാവന പൂർവ്വം ഒന്ന് ചലിപ്പിച്ചാൽ ഞങ്ങൾക്ക് നിങ്ങളുടെ മുഖച്ഛായ തന്നെ ലഭിക്കുമെന്നും പച്ചക്കറിക്കായ തട്ടിൽ നിന്ന് പറയുന്നത് പോലെ തോന്നും. മത്തനും തണ്ണി മത്തനും കാരറ്റുമെല്ലാം കണ്ണടച്ച് തുറക്കുന്ന വേഗതയിലാണ് പ്രണയവും വിരഹവും തുടിക്കുന്ന അതിമനോഹര ശിൽപങ്ങളായി പരിണമിക്കുന്നത്.
യു.എ.ഇയിലെ ഈരംഗത്തെ പ്രശസ്ത കലാകാരൻമാർ അണിനിരക്കുന്ന മത്സരം നിയന്ത്രിക്കുന്നതാകട്ടെ ലോക പ്രശസ്തരായ വിദഗ്ധരും. ഭൂമിയിലെ പ്രധാനപ്പെട്ട വിസ്മയങ്ങളും പതിവ് അങ്ങാടി കാഴ്ച്ചകളും ചരിത്ര കഥകളും ശിൽപങ്ങളാക്കിയിരിക്കുന്നത് ചോക്ലേറ്റ് കൊണ്ടാണ്. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫ ഒരുക്കിയിരിക്കുന്നത് ബ്രഡുകൊണ്ടാണ്. കാർഷിക മേഖലയും പൂന്തോട്ടങ്ങളും നായാട്ടുമെല്ലാം ഒരുക്കിയിട്ടുണ്ട് ബ്രഡ് കൊണ്ട്. ഐസു കൊണ്ട് അതിവേഗതയിൽ ശിൽപങ്ങൾ ഒരുക്കുന്ന കലാകാരും രംഗത്തുണ്ട്. ഓരോ വിഭാഗത്തിനും പ്രത്യേകം പവലിയനുകൾ ഒരുക്കിയിട്ടുണ്ട്. സന്ദർശകർക്ക് സൗകര്യത്തോടു കൂടി വീക്ഷിക്കുവാനും സമീപത്ത് ചെന്ന് സെൽഫി എടുക്കാനും സൗകര്യമുണ്ട്. പേരുനൽകിയവർക്ക് മത്സരങ്ങളിൽ പങ്കെടുത്ത് സമ്മാനങ്ങളും ബഹുമതി പത്രങ്ങളും കരസ്ഥമാക്കാം. പാചകം,ആതിഥ്യ മര്യാദ, വിളമ്പുന്ന രീതികൾ, ടൂറിസം സാധ്യതകൾ എന്നിവയെ കുറിച്ചുള്ള ശിൽപശാലകളും നടക്കുന്നു.
ലോകപ്രശസ്തരായ 2000 പാചക വിദഗ്ധരാണ് കൾനയറിൽ അണിനിരക്കുന്നത്. ഇത്തരം മത്സരങ്ങളിൽ സംഭവിക്കുന്ന ഭക്ഷണം പാഴാകുന്ന രീതിയിൽ തീർത്തും വിട്ട് നിന്നു കൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്. സന്ദർശകർക്ക് വിവിധ കമ്പനികളുടെ ഐസ്ക്രീം, ജ്യൂസ്, മധുര പലഹാരങ്ങൾ, കേക്കുകൾ എന്നിവ രുചിക്കാനുള്ള അവസരവുമുണ്ട്. ആധുനിക അടുക്കളക്കു വേണ്ട എല്ലാവിധ സാധനങ്ങളും ഇവിടെ കിട്ടും. 64 ഇനം ഇലവർഗങ്ങളെ പരിചയപ്പെടുവാനും അവ വാങ്ങുവാനുമുള്ള അവസരവും ഒരുക്കിയിരിക്കുന്നു. രാവിലെ 11 മണിക്ക് തുടങ്ങുന്ന പ്രദർശനം രാത്രി എട്ട് മണിക്ക് സമാപിക്കും. ഈ മാസം ആറുവരെ നീളുന്ന പ്രദർശനം കാണാനെത്തുന്നവർക്ക് പ്രവേശനം വാഹനം നിറുത്തുവാനുള്ള സൗകര്യം സൗജന്യമാണ്. എമിറേറ് കൾനറി ഗിൽഡും ഷാർജ ചേംബർ ഓഫ് കൊമേഴ്സും ചേർന്നാണ് കൾനയർ ഒരുക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
