പ്രസിദ്ധീകരണ മേഖല കൂടുതൽ വിപുലീകരിക്കാൻ ഷാർജ ബുക്ക് അതോറിറ്റി
text_fieldsശൈഖ ബുദൂർ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന ഷാർജ ബുക് അതോറിറ്റി ബോർഡ് യോഗം
ഷാർജ: പ്രസിദ്ധീകരണ മേഖലയെ കൂടുതൽ വിപുലവും സമ്പന്നവുമാക്കാൻ ലക്ഷ്യമിടുന്ന പദ്ധതികൾ ആസൂത്രണം ചെയ്ത് ഷാർജ ബുക് അതോറിറ്റി. ശൈഖ ബുദൂർ അൽ ഖാസിമിയുടെ അധ്യക്ഷതയിൽ ചേർന്ന വകുപ്പ് ഡയറക്ടർമാരുടെ യോഗത്തിലാണ് പുതിയ പദ്ധതികൾ വിശകലനം ചെയ്തത്.
ഷാർജ ബുക്ക് അതോറിറ്റിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് അധ്യക്ഷയായി ചുമതലയേറ്റ ശേഷം ശൈഖ ബുദൂർ അൽ ഖാസിമി വിളിച്ചു ചേർത്ത ആദ്യ യോഗമായിരുന്നു ഇത്. ഷാർജ ബുക്ക് അതോറിറ്റിയും അനുബന്ധ സ്ഥാപനങ്ങളും വകുപ്പുകളും അഭിമുഖീകരിക്കുന്ന വെല്ലുവിളികളെയും അവസരങ്ങളെയും കുറിച്ച് യോഗം ചർച്ച ചെയ്തു.
കഴിഞ്ഞ 50 വർഷമായി പ്രസിദ്ധീകരണ മേഖലയെ സമ്പന്നമാക്കുന്നതിലും ശാക്തീകരിക്കുന്നതിലും ഷാർജയുടെ പങ്ക് ലോകത്തെ വലിയ നിലയിലാണെന്ന് യോഗം വിലയിരുത്തി. ഈ സാംസ്കാരിക നേതൃത്വം തുടരാനുള്ള ഉത്തരവാദിത്തം പാലിക്കണമെന്നും ശൈഖ ബുദൂർ അൽ ഖാസിമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

