Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘ന​മ്മ​ൾ...

‘ന​മ്മ​ൾ പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നു’; ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ

text_fields
bookmark_border
‘ന​മ്മ​ൾ പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നു’; ഷാ​ർ​ജ പു​സ്ത​കോ​ത്സ​വം ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ
cancel

ഷാ​ർ​ജ: വാ​യ​ന​പ്രേ​മി​ക​ൾ കാ​ത്തി​രു​ന്ന ഈ​വ​ർ​ഷ​ത്തെ ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​കോ​ത്സ​വ​ത്തി​ന് ന​വം​ബ​ർ ഒ​ന്നി​ന് തു​ട​ക്ക​മാ​കും. ഷാ​ർ​ജ എ​ക്സ്പോ സെ​ന്‍റ​റി​ൽ ന​വം​ബ​ർ ഒ​ന്ന് മു​ത​ൽ 12 വ​രെ​യാ​ണ് ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര പു​സ്ത​ക​മേ​ള. ‘ന​മ്മ​ൾ പു​സ്ത​ക​ങ്ങ​ളെ കു​റി​ച്ച് സം​സാ​രി​ക്കു​ന്നു’ എ​ന്ന​താ​ണ് ഇ​ത്ത​വ​ണ മേ​ള​യു​ടെ സ​ന്ദേ​ശം. ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ലാ​ണ് മേ​ള​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ അ​ധി​കൃ​ത​ർ പ​ങ്കു​വെ​ച്ച​ത്.വി​വി​ധ ഭാ​ഷ​ക​ളി​ലാ​യി 15 ല​ക്ഷം പു​സ്ത​ക​ങ്ങ​ൾ ഇ​ത്ത​വ​ണ മേ​ള​യി​ലെ​ത്തും. അ​റ​ബ് മേ​ഖ​ല​യി​ൽ​നി​ന്ന് 1200 അ​റ​ബ് പ്ര​സാ​ധ​ക​രു​ണ്ടാ​കും.

ഇ​ന്ത്യ​യി​ൽ​നി​ന്ന് ഇ​ക്കു​റി 120 പ്ര​സാ​ധ​ക​ർ പ​ങ്കെ​ടു​ക്കും. ബോ​ളി​വു​ഡ് താ​രം ക​രീ​ന ക​പൂ​ർ, ധ​ന​കാ​ര്യ എ​ഴു​ത്തു​കാ​രി മോ​നി​ക ഹെ​ല​ൻ, സു​നി​ത വി​ല്യം​സ്, ഡ​ച്ച് യോ​ഗാ​ചാ​ര്യ​ൻ സ്വാ​മി പൂ​ർ​ണ​ചൈ​ത​ന്യ, ഷെ​ഫ് പി​ള്ള തു​ട​ങ്ങി​യ​വ​രാ​ണ് അ​തി​ഥി​ക​ളി​ൽ പ്ര​മു​ഖ​ർ. കൂ​ടു​ത​ൽ അ​തി​ഥി​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് ഷാ​ർ​ജ ബു​ക്ക് അ​തോ​റി​റ്റി സി.​ഇ.​ഒ അ​ഹ​മ്മ​ദ് അ​ൽ മ​റി പ​റ​ഞ്ഞു.

മേ​ള​ക്ക് മു​ന്നോ​ടി​യാ​യി ഈ​മാ​സം 29 മു​ത​ൽ 31വ​രെ പ്ര​സാ​ധ​ക​സ​മ്മേ​ള​നം ഒ​രു​ക്കും. ഷാ​ർ​ജ കോ​പ്പി​റൈ​റ്റ് പു​ര​സ്കാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യി പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ക്കു​ന്ന പ്ര​സാ​ധ​ക​രെ പ്ര​ത്യേ​കം ആ​ദ​രി​ക്കും.

മേ​ള​യി​ൽ വൈ​വി​ധ്യ​മാ​ർ​ന്ന 1700 പ​രി​പാ​ടി​ക​ളാ​ണ് ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​ത്. പു​സ്ത​ക ച​ർ​ച്ച​ക​ൾ, എ​ഴു​ത്തു​കാ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ൾ, കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മേ​ള​ക​ൾ, നാ​ട​ക​ങ്ങ​ൾ, ശി​ൽ​പ​ശാ​ല​ക​ൾ, പാ​ച​ക​മേ​ള​ക​ൾ എ​ന്നി​വ മേ​ള​യു​ടെ ഭാ​ഗ​മാ​യി​രി​ക്കും. വി​വി​ധ പ​രി​പാ​ടി​ക​ളി​ൽ 66 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് 81 പ്ര​തി​നി​ധി​ക​ൾ എ​ത്തും. അ​തി​ഥി​രാ​ജ്യ​മാ​യ ദ​ക്ഷി​ണ കൊ​റി​യ കോ​ൺ​സു​ൽ ജ​ന​റ​ൽ മൂ​ൺ ബു​യൂ​ങി​യൂ​നും വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Book FestivalNovemberSharjah Expo Centre
News Summary - Sharjah Book Festival from November 1st
Next Story