'ഇകിഗായ്' ജീവിതത്തിെൻറ ആനന്ദസൂക്തം പങ്കുവെക്കുന്നു -ഫ്രാൻസെസ്ക് മിറാലെസ്
text_fields‘ഇകിഗായ്’ അനുഭവം പങ്കുവെക്കുന്ന സഹരചയിതാവ് ഫ്രാൻസെസ്ക് മിറാലെസ്
ഷാർജ: ഓരോ ദിവസവും ഉണരാനുള്ള സന്തോഷകരമായ കാരണത്തെ കണ്ടെത്തലാണ് ജീവിതത്തിെൻറ ആനന്ദസൂക്തമെന്ന് 'ഇകിഗായ്' എന്ന ലോകോത്തര ബെസ്റ്റ്സെല്ലർ കൃതിയുടെ സഹ-രചയിതാവ് ഫ്രാൻസെസ്ക് മിറാലെസ് പറഞ്ഞു.
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവ നഗരിയിൽ ഡിസ്കഷൻ ഫോറം-രണ്ടിൽ നടന്ന മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജപ്പാനിലെ ഒകാനോവ പ്രവിശ്യയിലെ ജനതയുടെ ജീവിതാനന്ദത്തിെൻറ പശ്ചാത്തലത്തിൽ ഹെക്ടർ ഗാഴ്സിയയുമായി ചേർന്ന് രചിച്ച പുസ്തകത്തെക്കുറിച്ചും ഇകിഗായ് എന്ന ആശയത്തെക്കുറിച്ചും അദ്ദേഹം ആസ്വാദകരോട് സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

